Latest News

ചെന്നൈ കെട്ടിട ദുരന്തം: മരണം 9 ആയി

ചെന്നൈ: ചെന്നൈയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ മൗലിവക്കത്ത് കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 9 ആയി. നിര്‍മാണ ഘട്ടത്തിലായിരുന്ന 9 നില കെട്ടിടമാണ് ശനിയാഴ്ച തകര്‍ന്നു വീണത്. 25ല്‍ അധികം പേര്‍ കെട്ടിടത്തില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ദേശീയ ദുരന്ത നിവാരണസേനയാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 25 പേരെ രക്ഷപ്പെടുത്താനാന്‍ സേനക്ക് കഴിഞ്ഞു. ഇതില്‍ പരിക്കേറ്റവര്‍ രാമചന്ദ്ര മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് ബിത്തികള്‍ കീറിമുറിച്ചാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ മൂന്ന് ദിവസമെങ്കിലും നീളുമെന്നാണ് ഇപ്പോഴത്തെ അനുമാനം. കെട്ടിട ദുരന്തത്തിന് ഉത്തരാവദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് അന്വേഷിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചെന്നൈ മെട്രോപൊളിറ്റന്‍ വികസന അതോറിറ്റിയോട് ജയലളിത ആവശ്യപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.