Latest News

ഉദ്യോഗസ്‌ഥരുടെ പ്രവൃത്തികളില്‍ ദൈവകോപമെന്ന്‌ ശബരിമല ദേവപ്രശ്‌നം

പത്തനംതിട്ട: ശബരിമലയില്‍ ദൈവാധീനം കുറഞ്ഞു വരികയാണെന്ന്‌ ഇന്നു നടന്ന ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ പ്രവൃത്തികളിലുള്ള ദൈവകോപമാണ്‌ ഇതിനു കാരണമെന്നാണ്‌ ദേവപ്രശ്‌നത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌.

മാളികപ്പുറത്തും പമ്പയിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ്‌ ശബരിമലയില്‍ ദേവപ്രശ്‌നം നടത്തിയപ്പോഴാണ്‌ ക്ഷേത്രത്തില്‍ ദൈവാധീനം കുറയുന്നതായി കണ്ടത്‌. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തടസ്സമൊന്നും ഇല്ലെന്നും പ്രശ്‌നത്തില്‍ കണ്ടെത്തി.

ചെറുവള്ളി നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ്‌ ദേവപ്രശ്‌നം നടക്കുന്നത്‌. തൃക്കുന്നപ്പുഴ ഉദയ കുമാര്‍, രാവുണ്ണി പണിക്കര്‍ എന്നിവരും പ്രശ്‌നത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

Keywords: Shabarimala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.