Latest News

കണ്ണൂരില്‍ നിയന്ത്രണംവിട്ട കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

കണ്ണൂര്‍ : ബര്‍ണശ്ശേരിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ബൈക്ക് യാത്രക്കാരനും മറ്റൊരു വഴിയാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. 

ബര്‍ണശ്ശേരിയിലെ ഫ്‌ളവര്‍ മില്‍ തൊഴിലാളിയായ കക്കാട് സ്വദേശിയായ ബാബു (50)വാണ് മരിച്ചത്. വഴിയാത്രക്കാരായ ചോട്ടു (17), ബൈക്ക് യാത്രക്കാരനായ ജോണ്‍ പി അലക്‌സാണ്ടര്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ നിന്നും പ്രഥമശുശ്രൂഷ നല്‍കിയതിന് ശേഷം ധനലക്ഷ്മി ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട്മണിയോടെ ഡി എസ് സി റിക്കാര്‍ഡ് ഓഫീസിനടുത്താണ് അപകടം. കെ എല്‍ 13 യു 1414 നമ്പര്‍ കാറാണ് നിയന്ത്രണം വിട്ട് ബൈക്കിനും വഴിയാത്രക്കാര്‍ക്കും നേരെ ഇടിച്ചത്. കാറിന്റെ വരവുകണ്ട് ബാബു രക്ഷപ്പെടാനായി ആല്‍മരത്തിന്റെ ചുവട്ടിലേക്ക് മാറി നിന്നിരുന്നുവെങ്കിലും കാര്‍ ആല്‍മരമടക്കം ഇടിച്ചുവീഴ്ത്തുകയായിരുന്നു. 

ബാബുവിന്റെ തലച്ചോറും ശരീരഭാഗങ്ങളും അപകടസ്ഥലത്തും മതിലിലും മരത്തിലുമായി  ചിതറികിടന്നു . കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കാറിനകത്ത് നിരവധി സിഡികളും ഗുളിക രൂപത്തിലുള്ള ച്യൂയിംഗങ്ങളും ഉണ്ടെന്നും നാട്ടുകാര്‍ അറിയിച്ചു. അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവറടക്കം മൂന്നുപേരെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ മരിച്ച ബാബുവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ബര്‍ണശ്ശേരിയില്‍ ഇതുവരെ കാണാന്‍ കഴിയാത്ത ദാരുണമായ സംഭവമാണ് നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.