Latest News

മോഷ്ടിച്ച റെയില്‍വേ ഉപകരണങ്ങള്‍ വാങ്ങി സൂക്ഷിച്ചതിന് ആക്രിക്കച്ചവടക്കാരന്‍ അറസ്റ്റില്‍

ചെറുവത്തൂര്‍: ചെറുവത്തൂര്‍, പയ്യന്നൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്ന് മോഷ്ടിച്ച റെയില്‍വേ ഉപകരണങ്ങള്‍ വാങ്ങി സൂക്ഷിച്ചതിന് ചെറുവത്തൂരിലെ ആക്രിക്കച്ചവടക്കാരന്‍ അറസ്റ്റിലായി. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മടക്കര റോഡില്‍ എന്‍.എന്‍. സ്റ്റീല്‍ കമ്പനി എന്ന പേരില്‍ ആക്രിക്കച്ചവടം നടത്തുന്ന മംഗലാപുരം ഉള്ളാള്‍ സ്വദേശി യു.ബി.അമീര്‍ അലി(38)യെയാണ് കണ്ണൂര്‍ റെയില്‍വേ സംരക്ഷണസേന അറസ്റ്റുചെയ്തത്.

പതിനായിരം രൂപയിലധികം വിലവരുന്ന സാധനങ്ങള്‍ ഇയാളില്‍നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ഏഴുവര്‍ഷമായി ആക്രിക്കച്ചവടം നടത്തുകയാണ് അമീര്‍ അലി.

മെയ് 10-ന് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സ്റ്റോറില്‍നിന്ന് ആറര ലക്ഷം രൂപ വിലവരുന്ന ചെമ്പുകമ്പി മോഷണം പോയിരുന്നു. റെയില്‍വേ വൈദ്യുതീകരണത്തിനുപയോഗിക്കുന്ന കമ്പിയാണ് മോഷ്ടിച്ചത്. ഇതിന്റെ അന്വേഷണം നടത്തുന്നതിനിടയില്‍ കണ്ണൂര്‍ ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ പി.വിജയകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ആക്രിക്കട പരിശോധിച്ചത്. 

എ.എസ്.ഐ. വി.പി.ഇന്‍ഡിഷ്, ഹെഡ്‌കോണ്‍സ്റ്റബിള്‍ കെ.ശശി, കോണ്‍സ്റ്റബിള്‍മാരായ ഇ.പി.രവീന്ദ്രന്‍, എന്‍.ജയകുമാര്‍, ദേവരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. അമീര്‍ അലിയെ തലശ്ശേരി സി.ജെ.എം. കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.