സാല്‍വഡോര്‍: കരീം ബെന്‍സെമയെന്ന സ്‌കോറര്‍ക്ക് മുന്നില്‍ ഒരില്‍ സ്വിസ് ഗോളിയും ഒടുക്കം റഫറിയുടെ വിസിലും വില്ലനായി നിന്നിട്ടും ഗോള്‍ വര്‍ഷത്തോടെ തന്നെ ഫ്രാന്‍സ് ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കി. സ്വിസ് പോസ്റ്റില്‍ രണ്ടിനെതിരെ അഞ്ചു ഗോളാണ് ഫ്രാന്‍സ് നിക്ഷേപിച്ചത്.
ബ്ലെയ്‌സ് മറ്റിയൂഡി, ഒലിവര്‍ ജിറൗഡ്, മാത്യു വാല്‍ബ്യൂന, കരീം ബെന്‍സെമ, മൗസ സിസ്സോക്കോ എന്നിവരാണ് ഫ്രഞ്ച് സ്‌കോറര്‍മാര്‍. ഫ്രാന്‍സ് 5-0 എന്ന ലീഡ് നേടിയശേഷം 81-ാം മിനിറ്റില്‍ സെമെയ്‌ലിയും 87-ാം മിനിറ്റില്‍ ഷാക്കയും ഓരോ ഗോളുകള്‍ മടക്കി പേരിനെങ്കിലും സ്വിസ് പടയുടെ മാനം കാത്തു.
32-ാം മിനിറ്റില്‍ ദ്യോറു ബെന്‍സെമയെ അനാവശ്യമായി ഫൗള്‍ ചെയ്തതിന് വീണുകിട്ടിയ ഒരു പെനാല്‍റ്റിയാണ് ബെന്‍സേമ തുലച്ചു കളഞ്ഞത്. ഹോണ്ടുറാസിനെതിരെ രണ്ടു ഗോള്‍ നേടിയ കരീം ബെന്‍സെമയുടെ ഷോട്ട് മനോഹരമായി ചാടി ഗോളി ബെനഗ്ലിയോ തടയുകയായിരുന്നു. കളിയുടെ അവസാന ഒരിക്കല്‍ക്കൂടി ബെന്‍സെമ വല ചലിപ്പിച്ചെങ്കിലും അപ്പോഴേയ്ക്കും ഫൗനല്‍ വിസില്‍ ഊതി എന്ന കാരണത്താല്‍ റഫറി അത് അനവദിച്ചില്ല. ഹോണ്ടുറാസിനെതിരായ മത്സരത്തിലും ബെന്‍സെമയുടെ ഒരു ഗോള്‍ ഗോളിയുടെ സെല്‍ഫ് ഗോളായാണ് കണക്കാക്കിയത്.
ഗോള്‍ഡന്‍ ബൂട്ടിലേയ്ക്ക് ഒരുപടി കൂടി അടുക്കാനുള്ള അവസരം നഷ്ടമായെങ്കിലും ബെന്‍സെമ തന്നെയായിരുന്നു ഫ്രഞ്ച് മുന്നേറ്റത്തിന്റെ കുന്തമുന. എണ്ണയിട്ട യന്ത്രം പോലെ മനോഹരമാൊരു സിംഫണിപോലെ അപരമായ ത്തിണക്കത്തോടെ കളിച്ച ഫ്രഞ്ച്‌നിരയുടെ അപകടകരമായ എല്ലാ നീക്കങ്ങള്‍ക്ക് പിറകിലും ബെന്‍സെമയുടെ ഒരു സ്പര്‍ശമുണ്ടായിരുന്നു. ഗോളായ എല്ലാ നീക്കങ്ങളും തുടങ്ങിയത ബെന്‍സെമയുടെ ബൂട്ടില്‍ നിന്നു തന്നെ.
മാത്യു വൊല്‍ബ്യൂന വലതുവശത്ത് നിന്നെടുത്ത കോര്‍ണര്‍ രണ്ട് ഡിഫന്‍ഡര്‍മാര്‍ക്കൊപ്പം ഉയര്‍ന്നു ചാടിയാണ് ജിറൗഡ് കണിശമായി കുത്തി വലയില്‍ കയറ്റിയത്. ബുദ്ധിപൂര്‍വമായൊരു ഹെഡ്ഡറായരുന്നു ഇത്.
ആദ്യ ഗോളിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാകും മുന്‍പായിരുന്നു. രണ്ടാമത്തേത്. കിക്കോഫിനുശേഷം ബെഹ്‌രാമി പിറകോട്ട് തള്ളിക്കൊടുത്ത പന്ത് കിട്ടിയ ബെന്‍സെമ മധ്യത്തിലൂടെ കുതിച്ച് മുന്നേറി ഇടതു പാര്‍ശ്വത്തിലേക്ക് കൊടുത്ത പന്ത് ഒന്നാന്തരമൊരു പേ്ലൂസിങ് ഗ്രൗണ്ടറിലൂടെയാണ് മറ്റിയൂഡി ഗോളിയെ തറപറ്റിച്ച് നെറ്റില്‍ക്കയറ്റിയത്.
സോണല്‍ മാര്‍ക്കിങ്ങിലൂടെ സ്വിറ്റ്‌സര്‍ലണ്ടിന്റെ മുന്നേറ്റത്തെ പൂര്‍ണമായി മുളയില്‍ തന്നെ നുള്ളിക്കളഞ്ഞ ഫ്രാന്‍സിന് മധ്യനിരയിലും വിംഗുകളിലും യഥേഷ്ടം സ്വാതന്ത്ര്യം ലഭിച്ചു. ഈ ഒഴിവിടങ്ങളിലൂടെ ബെന്‍സെമയും മറ്റിയൂഡിയും ജിറൗഡും സിസ്സോക്കൊയും നടത്തിയ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ സ്വിസ് പ്രതിരോധം ശരിക്കും ആടിയുലഞ്ഞു.
എന്നാല്‍, ഫ്രഞ്ച് മുന്നേറ്റത്തിന് പിന്നെയും കുറവൊന്നുമുണ്ടായില്ല. ഇതിന്റെ ഫലമായാണ് 40-ാം മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തില്‍ നിന്ന് ഫ്രാന്‍സ് മൂന്നാം ഗോള്‍ നേടിയത്. മധ്യനിരയില്‍ നിന്ന് വരാണെ നല്‍കിയ പന്തുമായി വലതു പാര്‍ശ്വത്തിലേയ്ക്ക് എതിര്‍ക്കാന്‍ ആളില്ലാതെ ഓടിയറങ്ങിയ ജിറൗഡ് അവിടെ നിന്ന് മനോഹരമായൊരു ക്രോസ് പായിച്ചു പോസ്റ്റിലേയ്ക്ക്. പാരലല്‍ ക്രോസ് പോസ്റ്റിന് മുന്നിലെത്തുമ്പോള്‍ അതിന് കണക്കായി വെല്ലുവിളികളില്ലാതെ ഓടിയെത്തുകയായിരുന്നു വാല്‍ബ്യൂന. അത് വലയിലേയ്ക്ക് അടിച്ചുകയറ്റാന്‍ അത്രയൊന്നും മിനക്കെടേണ്ടിവന്നില്ല വാല്‍ബ്യൂനയ്ക്ക്.
അത്രയും നേരത്തെ കഠിനാധ്വാനത്തിന്റെ പ്രതിഫലമെന്നോണമാണ് ബെന്‍സെമയ്ക്ക് ഒരു ഗോള്‍ ലഭിച്ചത്. 67-ാം മിനിറ്റില്‍ പോ
ള്‍ പോഗ്ബ ബോക്‌സിലേയ്ക്ക് കോരിയിട്ടുകൊടുത്ത പന്ത് ഡിഫന്‍ഡര്‍മാര്‍ അനായാസം തന്നെ ക്ലിയര്‍ ചെയ്യേണ്ടതായിരുന്നു. എന്നാല്‍, അതുണ്ടായില്ല. അവര്‍ പ്രതിരോധ മതിലിനിടയില്‍ നില്‍പ്പുറപ്പിക്കാ അപകടകാരിയായ ബെന്‍സെമയ്ക്ക് അവസരം നല്‍കുകയും ചെയ്തു. പന്തു കിട്ടിയ ബെന്‍സെമയ്ക്ക് പിഴച്ചില്ല. ഈ ലോകകപ്പിലെ മൂന്നാം ഗോള്‍. ഇതോടെ മൂന്ന് ആര്യന്‍ റോബനും തോമസ് മുള്ളറും വാന്‍ പേഴ്‌സസിയും അടങ്ങുന്ന മൂന്ന് ഗോള്‍ ഗോള്‍ഡന്‍ ബൂട്ട് ക്ലബിലെത്തിയിരിക്കുകയാണ് ബെന്‍സെമയും.
പ്രതിരോധത്തിലെ ഓട്ടയടക്കാന്‍ മിനക്കെടാതിരുന്ന സ്വിറ്റ്‌സര്‍ലണ്ടിനെ കാത്ത് ശിക്ഷ ഇനിയും വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. 73-ാം മിനിറ്റില്‍ ബെന്‍സെ ഓടിയറങ്ങിയ വലത്തോട്ട് തള്ളിക്കൊടുത്ത ക്രോസ് ഒരു കിടിലന്‍ ഷോട്ടിലൂടെയാണ് സിസ്സോക്കൊ വലയില്‍ കയറ്റിയത്.
ഫ്രാന്‍സ് കൂടുതല്‍ ഗോളുകള്‍ അടിച്ചുകൂട്ടുമെന്ന് കണക്കാക്കിയിരിക്കുമ്പോഴാണ് രണ്ടു ഗോള്‍ മടക്കി സ്വിറ്റ്‌സര്‍ലണ്ട് പേരിനെങ്കിലും മാനം കാത്തത്. 30 വാര അകലെ നിന്ന് സെമൈലി തൊടുത്ത ഫ്രീകിക്ക് ഒരു ഫ്രഞ്ച് ഡിഫന്‍ഡറുടെ കാലിനിടയിലൂഴെ നേരെ നെറ്റിലെത്തുകയായിരുന്നു. ആറ് മിനിറ്റിനുള്ളില്‍ ഒരിക്കല്‍ കൂടി അവര്‍ ഫ്രഞ്ച് വല ചലിപ്പിച്ചു. ഇന്‍ലെര്‍ മധ്യനിരയ്ക്ക് സമീപത്തു നിന്ന് കോരിയിട്ടുകൊടുത്ത പന്ത് നിലംതൊടും മുന്‍പ് തന്നെ വലയില്‍ കയറ്റുകയായിരുന്നു ഷാക്ക.
അഞ്ചു ഗോളും അഞ്ചാളുകളുടെ പേരില്‍ കുറിക്കപ്പെട്ടതു തന്നെയാണ് ഫ്രഞ്ച് വിജയത്തിന്റെ രഹസ്യവും. ടീം വര്‍ക്കിന്റെ പാരമായ ഒത്തിണക്കം. ആരില്‍ നിന്നും ഒറ്റയ്ക്കുള്ള കളിയില്ല. മധ്യനിരയിലായാലും മുന്നിലായാലും പന്ത് കൈമാറാനും ഏറ്റുവാങ്ങാനും ഒരു പടതന്നെ നിലതുറപ്പിച്ചു. ഒന്നിച്ച് ഒരേ താളത്തിലാണ് അവരുടെ മുന്നേറ്റങ്ങളത്രയും പുരോഗമിച്ചത്. ഒരാളുടെ കാലില്‍ പന്തെത്തുമ്പോള്‍ ആ മനസ്സ് വായിച്ചിട്ടെന്നമട്ടില്‍ ഗോള്‍മുഖത്ത് ഓടി ഹാജരാകുന്ന സ്‌ട്രൈക്കര്‍മാര്‍. ഈ ഒത്തിണക്കത്തിന്റെയും പരസ്പരധാരണയുടെയും കുഴച്ച മണ്ണിലാണ് ഫ്രഞ്ച് ഗോളുകളെല്ലാം പൂവിട്ടത്.
പോഗ്ബയ്ക്ക് പകരം സിസ്സോകോയെ വലതു മിഡ്ഫീല്‍ഡില്‍ കളിപ്പിച്ചത് അവരുടെ മുന്നേറ്റത്തിന്റെ വേഗത കൂട്ടി. കൂടുതല്‍ മെച്ചപ്പെട്ട, ലക്ഷ്യബോധത്തോടെയുള്ള പ്രത്യാക്രമണങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ അതവരെ സഹായിച്ചു. ഇവര്‍ ഒരു തിരമാല കണക്ക് ആര്‍ത്തലച്ചു വരുന്നത് തടയാന്‍ സ്വിറ്റ്‌സര്‍ലണ്ടിന് കഴിഞ്ഞതേയില്ല. ഷാക്കീരിയും സെഫെരോവിച്ചും മെഹ്‌മെദിയുമെല്ലാം മോശമല്ലാത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും അവയൊന്നും ഗോള്‍ ഏരിയയിലേയ്ക്ക് കാര്യമായി നീണ്ടുചെന്നില്ല. ചില ഒറ്റയാള്‍ കടന്നുകയറ്റങ്ങളും സ്വീകരിക്കാന്‍ ആളില്ലാത്ത പോകുന്ന ക്രോസുകളും ചില ലോങ് റേഞ്ച് ഷോട്ടുകളുമായി അവയെല്ലാം ഒടുങ്ങി. പോസ്റ്റിന് മുന്നില്‍ നിറയൊഴിക്കാന്‍ പാകത്തില്‍ ഒരിക്കല്‍പ്പോലും സ്വിസ് ആക്രമണകാരികളെ ഫ്രഞ്ച് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കബായെയോ സ്‌റ്റോപ്പര്‍മാരായ സഖോയോ വരാണെയോ അനുവദിച്ചില്ല.
(കടപ്പാട്: മതൃഭൂമി)

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:
Post a Comment