മംഗലാപുരം: മംഗലാപുരത്ത് 17 വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന്‍ പിടിയില്‍. ബാജ്പിയിലെ കാരമ്പരുവിലാണ് സംഭവം. മദ്യപാനിയായ പിതാവ് പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിച്ചു വരികയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് മരിച്ചത്. ഭാര്യയുടെ മരണശേഷം പ്രതി ഇവരുടെ സഹോദരിയെ വിവാഹം കഴിച്ചിരുന്നു.
അതേസമയം, പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവീകത തോന്നിയ പ്രദേശവാസികള്‍ പെണ്‍കുട്ടിയോട് വിവരം തെരക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്താകുന്നത്.
അതേസമയം, പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവീകത തോന്നിയ പ്രദേശവാസികള്‍ പെണ്‍കുട്ടിയോട് വിവരം തെരക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്താകുന്നത്.
പ്രദേശവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിന് നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ്.
Keywords: Manglore, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment