മമ്മൂട്ടി നായകനായെത്തുന്ന മുന്നറിയിപ്പിന്റെ പുതിയ ട്രെയിലര്‍ പുറത്ത്. പ്രശസ്ത ഛായാഗ്രാഹകനായ വേണു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ഉണ്ണി ആറിന്റെ തിരക്കഥയില്‍ ഒരുക്കുന്ന സിനിമ ഗോള്‍ഡ് കോയിന്റെ ബാനറില്‍ രഞ്ജിത്താണ് നിര്‍മിക്കുന്നത്. അപര്‍ണാ ഗോപിനാഥാണ് നായിക. കൂടാതെ സംവിധായകര്‍കൂടിയായ ജോയ് മാത്യു, രണ്‍ജി പണിക്കര്‍, പി ബാലചന്ദ്രന്‍, ശശികുമാര്‍ എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. മഞ്ജു വാരിയറെ പ്രധാനകഥാപാത്രമാക്കി 1998ല്‍ വേണു സംവിധാനം ചെയ്ത ചിത്രമായിരുന്നു ദയ. പിന്നീട് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം സംവിധായകന്റെ കുപ്പായം വീണ്ടും അണിയുന്നത്.

ഗാങ്സ്റ്ററിന് ശേഷം മമ്മൂട്ടി നായകനായെത്തുന്ന ചിത്രം കൂടിയാണ്. രാഘവന്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. രാഘവന്റെ ജീവിതത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കുന്ന യുവ മാധ്യമ പ്രവര്‍ത്തകയായി അപര്‍ണയും എത്തുന്നു. ഈ അന്വേഷണത്തിനിടയിലൂടെയാണ് സിനിമ കടന്നു പോകുന്നത്.
പ്രതാപ് പോത്തന്‍, കോട്ടയം നസീര്‍, സുധീഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. വേണുവിന്റെ ഭാര്യ ബീനാ പോളാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബിജിബാലാണ്. ചിത്രം ഈ മാസം തിയറ്ററുകളില്‍ എത്തും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment