മലപ്പുറം: കുട്ടികളുടെ ഭാവിയും പഠനസൗകര്യവും കണക്കിലെടുത്ത് വൈകീട്ട് 6.30 മുതല്‍ 9.30 വരെ ടി.വി തുറക്കില്ലെന്ന് വീട്ടമ്മമാരുടെ പ്രതിജ്ഞ. മലപ്പുറം നഗരസഭയിലെ 26ാം വാര്‍ഡ് പൈത്തിനിപ്പറമ്പിലെ വീട്ടമ്മമാരാണ് ഇലക്ട്രോണിക്‌സ് മാധ്യമത്തിന്റെ കടന്നുകയറ്റത്തില്‍നിന്ന് കുട്ടികളെ മോചിപ്പിക്കാനും സ്വയം മോചിതരാകാനും പ്രതിജ്ഞയെടുത്തത്.
അശ്‌ളീലങ്ങള്‍ ചേര്‍ത്ത് പ്രേക്ഷകരെ മയക്കുകയും പൈങ്കിളിപ്രവണതയും അനുകരണ ഭ്രമവും വളര്‍ത്തുകയും ചെയ്യുന്ന ടെലിവിഷന്‍ ചാനലുകള്‍, കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തെയും പഠനത്തെയും വികലമാക്കുന്നുവെന്ന തിരിച്ചറിയലിലാണ് ഇത്തരം തീരുമാനം എടുത്തത്.

കൗണ്‍സിലര്‍ കെ.പി. ഹൈദരലിയുടെ അധ്യക്ഷതയില്‍ നഗരസഭാ ഉപാധ്യക്ഷ കെ.എം. ഗിരിജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംഗീത സംവിധായകന്‍ ശിവദാസ് വാര്യര്‍ ടെലിവിഷന്‍ പരിപാടികളില്‍ ഒളിഞ്ഞുകിടക്കുന്ന കച്ചവട താല്‍പര്യങ്ങളെക്കുറിച്ച് ക്‌ളാസെടുത്തു. എച്ച്.ഐ ദേവാനന്ദന്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment