Latest News

പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

ഉദുമ : അറിവിന്റെ പുതിയ ലോകത്തിലേക്ക് പ്രവേശിക്കുന്ന കുരുന്നുകള്‍ക്ക് ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ വിപുലമായ ആഘോഷ പരിപാടികളാണ് വിദ്യാലയം ഒരുക്കിയത്. രക്ഷിതാക്കളും വിദ്യാര്‍ത്ഥിക്കളും അധ്യാപകരും ചേര്‍ന്നു ഒരുക്കിയ ഉത്സവ സമാനമായ അന്തരീക്ഷത്തിലാണ് പരിപാടികള്‍ നടന്നത്. 

കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫസര്‍ വിദ്യ എം ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. ഉച്ചയ്ക്കുശേഷം രക്ഷിതാക്കള്‍ക്കായി പ്രത്യേക പരിശീലന പരിപാടിയും നടന്നു. രാവിലെ നടന്ന ചടങ്ങില്‍ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തും, വിവിധ കലാപരിപാടികളും മധുര പലഹാര വിതരണവും പ്രവേശനോത്സവത്തിന് കൂടുതല്‍ മിഴിവേകി. 

കെ.ജി. ഹെഡ് മിസ്ട്രസ് ശ്രീമതി എസ്. ജയലക്ഷ്മി, പ്രിന്‍സിപ്പാള്‍ ശ്രീ. എം. രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ ഫാറൂഖ് കാസ്മി, സ്‌കൂള്‍ ഡയറക്ടര്‍ ശ്രീ അബ്ദുല്‍ അസീസ് അക്കര, പ്രൈമറി ഹെഡ്മിസ്ട്രസ് സരോജിനി ഭായ് തുടങ്ങിയവര്‍ ആശംസാ പ്രസംഗവും നടത്തി. 

യു.കെ.ജി വിദ്യാര്‍ത്ഥിനി ഹിസ്സാ ഫാത്തിമയ്ക്ക് എം.ഇ.സി.ടി. സ്‌കോളര്‍ഷിപ്പ് ക്യാഷ് അവാര്‍ഡായ 4001 രൂപയും സ്വര്‍ണ്ണമെഡലും ഡയറക്ടര്‍ ശ്രീ അബ്ദുല്‍ അസീസ് അക്കര സമ്മാനിച്ചു. അധ്യാപിക ശ്രീമതി സുജ ആര്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.