Latest News

ടിപ്പര്‍ ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്‌

ചട്ടഞ്ചാല്‍: ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ തച്ചങ്ങാട്ടെ ഹരീഷന്‍ (20), പനയാല്‍ കുന്നൂച്ചി തുരുത്തിവളപ്പിലെ കിരണ്‍ (18) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവെര മംഗലാപുരം ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ ദേശീയപാതയില്‍ ചട്ടഞ്ചാല്‍ സ്‌കൂള്‍ ജങ്ഷനിലാണ് അപകടം. കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ അമിതവേഗത്തില്‍വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു.
കിരണിന് തലയ്ക്കും ഹരീഷിന് തുടയെല്ലിനുമാണ് ക്ഷതമേറ്റത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.