Latest News

പ്രസവം വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു: മൂന്നുപേര്‍ അറസ്റ്റില്‍

ജയ്പുര്‍: പ്രസവരംഗം അനധികൃതമായി വീഡിയോയില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് ആസ്പത്രിജീവനക്കാരും ആംബുലന്‍സ് ഡ്രൈവറും അറസ്റ്റില്‍. രാജസ്ഥാനിലെ സവായ്മധോപുര്‍ ജില്ലയിലാണ് സംഭവം.

കുന്ദേരഗ്രാമത്തിലെ ആരോഗ്യകേന്ദ്രത്തില്‍ ഫിബ്രവരി ആദ്യം നടന്ന പ്രസവമാണ് ഇവര്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. കഴിഞ്ഞദിവസമാണ് യുവതിയുടെ വീട്ടുകാര്‍ സംഭവം അറിഞ്ഞത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ആരോഗ്യകേന്ദ്രം പൂട്ടിയിട്ട് പ്രതിഷേധിച്ചതോടെയാണ് പ്രതികളെ അറസ്റ്റുചെയ്തത്.
പുരുഷ നഴ്‌സ് പ്രേംചന്ദ് മീണ, എന്‍.ആര്‍.എച്ച്.എം. ജീവനക്കാരന്‍ പ്രേംചന്ദ് ഗുപ്ത, ആംബുലന്‍സ് ഡ്രൈവര്‍ തരുണ്‍ജയിന്‍ എന്നിവരാണ് അറസ്റ്റിലായത്.
സംഭവമറിഞ്ഞയുടന്‍തന്നെ മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്തതായി ആസ്പത്രിമേധാവി ഡോ. രാകേഷ് ശര്‍മ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.