കാസര്‍കോട്: അന്താരാഷ്ട്ര പരിസ്ഥിതിദിനത്തില്‍ നാടെങ്ങും ഹരിത സന്ദേശം വിളംബരം ചെയ്ത് എസ് വൈ എസ് ആചരിച്ച പരിസ്ഥിതി സംരക്ഷണ ദിനം പ്രൗഢമായി. എസ്‌വൈ എസ് 60-ാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി ജില്ലയില്‍ 6000 തൈകള്‍ നട്ടുുകൊണ്ടാണ് ഭൂമിക്കു വേണ്ടിയുള്ള മഹായജ്ഞത്തില്‍ എസ് വൈ എസ് പ്രവര്‍ത്തകര്‍ പങ്കാളിയായത്.
രാവിലെ മുതല്‍ മരത്തൈകളുമായി നഗരങ്ങളിലും ഗ്രാമങ്ങളിലും എസ് വൈ എസ് പ്രവര്‍ത്തകര്‍ നിറഞ്ഞു നിന്നു. പ്രമുഖ പണ്ഡിതരും സാംസ്‌കാരിക നേതാക്കളും വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കി.
ജില്ലാതല ഉദ്ഘാടനം പള്ളിക്കര മൗവ്വലില്‍ സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി നിര്‍വഹിച്ചു.
ചെമനാട് സുന്നി സെന്റര്‍ മസ്ജിദ് പരിസരത്ത് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നിര്‍വഹിച്ചു. ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ സമസ്ത വൈസ് പ്രസിഡന്റ് എ കെ അബ്്ദുറഹ്്മാന്‍ മുസ്്‌ലിയാര്‍ വൃക്ഷത്തൈനട്ട് ഉദ്ഘാടനം ചെയ്തു. പടന്നസര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ സോണ്‍ ക്ഷേമകാര്യ സെക്രട്ടറി മുഹ്‌യുദ്ദീന്‍ മൗലവി വൃക്ഷത്തൈ നട്ടു.
ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സമന്വയ സ്ഥാപനങ്ങള്‍, സുന്നി സംഘടനകള്‍, സ്‌കൂളുകള്‍ തുടങ്ങിയവ ഈ ദൗത്യത്തില്‍ കണ്ണികളായി.
മരം നട്ടുപിടിപ്പിക്കുന്നതിനു പുറമെ അവ സംരക്ഷിക്കുന്നതിനും എസ് വൈ എസ് പദ്ധതികളാവിഷ്‌കരിക്കും. മഴക്കാലത്ത് യൂനിറ്റുകള്‍ തോറും മാതൃകാ പച്ചക്കറിത്തോട്ടങ്ങള്‍ തുടങ്ങാനും മഴവെള്ള സംരക്ഷണ ബോധവത്കരണം നടത്താനും 60-ാം വാര്‍ഷിക ഭാഗമായി എസ് വൈ എസ് തീരുമാനിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment