മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 12.4 ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടിച്ചു. മധുര കുമാരസ്വാമിരാജാ സ്ട്രീറ്റില്‍ ഷേണായി നഗറില്‍ ബാലാജിയെ (46) അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ - കോഴിക്കോട് റൂട്ടിലെ ബസില്‍ നാലു പേര്‍ ആയുധങ്ങളുമായി പുറപ്പെട്ടതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിവൈഎസ്പി എസ്. അഭിലാഷിന്റെ നേതൃത്വത്തില്‍ മലപ്പുറം സബ് ഡിവിഷനിലെ സിഐമാരും എസ്ഐമാരും ഉള്‍പ്പെടെ വന്‍ പൊലീസ് സംഘം ബസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.
ബാലാജിയുടെ അരയില്‍ കെട്ടിയ നിലയിലായിരുന്നു പണം. കോഴിക്കോട്ടുള്ള ആള്‍ക്ക് കൈമാറാന്‍ വേണ്ടിയാണ് പണം കൊണ്ടുവന്നതെന്നാണ് ബാലാജിയുടെ മൊഴി. അറസ്റ്റിലായ ആളുടെ പേരും വിലാസവുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment