ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പാതയില്‍ തന്നെയാണ് മകള്‍ ഹര്‍ഷിതയും. പ്‌ളസ് ടൂ പരീക്ഷയില്‍ ഉന്നത വിജയം കരസ്‌ഥമാക്കിയ ഹര്‍ഷിത ഇന്ത്യയിലെ ഏറ്റവും ദുഷ്‌ക്കരമായ പ്രവേശന പരീക്ഷകളില്‍ ഒന്നായി കരുതുന്ന ഐഐടി ജോയന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടി.
ഐഐടി ജെഇഇയില്‍ 3322 ാം റാങ്കിലാണ് ഹര്‍ഷിത എത്തിയിരിക്കുന്നത്. പ്‌ളസ് ടൂ പരീക്ഷയില്‍ 96 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ച ഹര്‍ഷിത പിതാവിന്റെ പാതയില്‍ തന്നെയാണെന്നാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നത്.
ഐഐടി ഉല്‍പ്പന്നമായ കെജ്രിവാള്‍ ഖരക്‌പൂര്‍ ഐഐടി യില്‍ നിന്നും എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിട്ടുള്ളയാളാണ്. സാമൂഹ്യ സേവനത്തിനായി ലീവ് എടുത്തിരിക്കുന്ന കെജ്രിവാള്‍ ഇന്‍കംടാക്‌സ് കമ്മീഷണറാണ്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment