Latest News

യുവതിയുടെ ഫോണ്‍ നമ്പര്‍ വെബ്‌സൈറ്റിലിട്ട യുവാവ് അറസ്റ്റില്‍

കളമശ്ശേരി: ഐ.ടി. സ്ഥാപനത്തില്‍ ജോലി ലഭിക്കത്തതിന്റെ വിരോധം തീര്‍ക്കാന്‍ ഇന്റര്‍വ്യൂ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന യുവതിയുടെ ഫോണ്‍നമ്പര്‍ വെബ്‌സൈറ്റില്‍ അപകീര്‍ത്തികരമായി അപ്‌ലോഡ് ചെയ്ത ഐ.ടി. പ്രഫഷണല്‍ അറസ്റ്റില്‍.

തമിഴ്‌നാട് നീലഗിരി സ്വദേശിയും ബാംഗ്ലൂരിലെ ഐ.ടി. കമ്പനിയിലെ ഉദ്യോഗസ്ഥനുമായ കാര്‍ത്തിക് (29)നെയാണ് കളമശ്ശേരി സി.ഐ. സാജന്‍ സേവ്യറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ബാംഗ്ലൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്.

2012ലാണ് കേസിനാസ്പദമായ സംഭവം. കാക്കനാട്ടുള്ള ഐ.ടി. കമ്പനിയിലെ എച്ച്.ആര്‍. മാനേജരുടെ പേരും ഫോണ്‍നമ്പരും അപകീര്‍ത്തികരമായി സൈറ്റില്‍ അപ്‌ലോഡ് ചെയ്തതിനെത്തുടര്‍ന്ന് നിരവധി അനാവശ്യ കോളുകള്‍ വന്നു. ഇതേത്തുടര്‍ന്ന് യുവതി കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു.

പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനിടയില്‍ പ്രതി ബാംഗ്ലൂരിലെ ഐ.ടി. സ്ഥാപനത്തില്‍ ജോലിയെടുത്തുവരുന്നവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്.

എസ്.ഐ. തിലകരാജ്, സീനിയര്‍ സി.പി.ഒമാരായ വിനായകന്‍, സീമോന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാര്‍ത്തിക്കിനെ കോടതിയില്‍ ഹാജരാക്കി.

Keywords: Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.