കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ 217-ാം നമ്പര്‍ മുറിയിലാണ് സംഭവം. രാവിലെ ആശുപത്രി ജീവനക്കാരാണ് മരിച്ച നിലയില്‍ ഇവരെ ആദ്യം കണ്ടത്. കാര്‍ത്തിക്കിന്റെ ചികില്‍സയ്ക്കായി ഇക്കഴിഞ്ഞ 30നാണ് ആശുപത്രിയിലെത്തിയത്. ഇവരുടെ മറ്റു രണ്ടു മക്കള്‍ രോഗബാധിതരായാണ് മരിച്ചത്. കല്‍പണിക്കാരനായിരുന്നു തമ്പാന്‍.
തമ്പാന്റെയും ഭാര്യ പത്മിനിയുടെയും മൃതദേഹം ഫാനില്‍ തൂങ്ങിമരിച്ച നിലയിലും മകന്‍ കാര്‍ത്തിക്കിന്റെ മൃതദേഹം ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയിലുമാണ്.ആശുപത്രി മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തി. മകന്റെ ദുരിത ജീവിതം കണ്ട് സഹിക്കാനാവാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
തമ്പാന്റെ മൂത്ത രണ്ടു മക്കളും കാര്‍ത്തിക്കിനെ പോലെ വൈകല്യം ബാധിച്ചാണ് മരണത്തിന് കീഴടങ്ങിയത്. സ്വന്തമായി വീട് പോലുമില്ലാത്ത തമ്പാന്‍ ബന്ധു വീടുകളില്‍ താമസിച്ചാണ് മകന്റെ ചികിത്സ നടത്തിയിരുന്നത്. എന്നാല്‍ ദുരിതബാധിതനായിട്ടും മതിയായ ചികിത്സയോ ആനൂകൂല്യങ്ങളോ ലഭിക്കാത്തതാണ് ഒരു കുടുംബത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിക്കുന്നു.
11 ദുരിതബാധിത പഞ്ചായത്തുകളിലെ ആളുകള്‍ക്ക് മാത്രമേ ആദ്യ ഘട്ടത്തില്‍ സഹായങ്ങള്‍ ലഭിച്ചിരുന്നുള്ളൂ. തമ്പാനും കുടുംബവും താമസിക്കുന്ന ചെറുവത്തൂര്‍ പഞ്ചായത്ത് ഈ പട്ടികയില്‍പ്പെടാത്തതിനാല്‍ ഏറെക്കാലത്തെ സമരത്തിന് ശേഷമാണ് മറ്റു പഞ്ചായത്തുകളിലെ ദുരിതബാധിതര്‍ക്ക് കൂടി സഹായങ്ങള്‍ നല്‍കാന്‍ തീരുമാനമായത്. എന്നാല്‍ ഈ സഹായമോ സൗജന്യ ചികിത്സയോ കാര്‍ത്തിക്കിന് ലഭിച്ചില്ലെന്നാണ് പീഡിത മുന്നണി പ്രവര്‍ത്തകര്‍ പറയുന്നത്




No comments:
Post a Comment