കാസര്‍കോട്: ബി.ജെ.പി.യുടെ നേതൃത്വത്തില്‍ നാളുകള്‍ക്ക് മുമ്പ് അധികാരത്തിലേറിയ മോഡി സര്‍ക്കാര്‍ ഇന്ത്യാ രാജ്യത്തെ വിദേശികള്‍ക്ക് അടിയറവെക്കുകയാണെന്ന് എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു.
രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട പ്രതിരോധ മേഖലയിലും ആവശ്യ സര്‍വ്വീസായ റെയില്‍വെയിലും മാധ്യമ മേഖലയിലും മറ്റും നൂറ് ശതമാനം വിദേശ നിക്ഷേപം സ്വീകരിക്കാനും ഉറപ്പുവരുത്താനുമുള്ള തീരുമാനം രാജ്യത്തെ തീറെഴുതികൊടുക്കുന്നതിന് തുല്ല്യമാണ്.
യു.പി.എ. സര്‍ക്കാര്‍ ഭാഗികമായി നടത്തിയ നിക്ഷേപ സമാഹരണ നടപടികളെ എതിര്‍ക്കുകയും രാഷ്ട്രീയ പ്രചാരണായുധമാക്കി അധികാരത്തിലേറുകയുംചെയ്ത ബി.ജെ.പി.സര്‍ക്കാറിന്റെ പുതിയ നിലപാടുകളും നീക്കങ്ങളും ഭയാശങ്കകളോടെയാണ് പൊതു സമൂഹം വീക്ഷിക്കുന്നത്.
യു.പി.എ. സര്‍ക്കാറിന്റെ ജനവിരുദ്ധ-തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ഐക്യട്രേഡ് യൂണിയന്‍ പ്രസ്ഥാനം രാജ്യത്തെ പണയംവെക്കാനുള്ള മോഡി സര്‍ക്കാറിന്റെ നീക്കത്തെ സര്‍വ്വശക്തിയുമുപയോഗിച്ച് പരാജയപ്പെടുത്താന്‍ തയ്യാറാവണമെന്ന് അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment