കാസര്‍കോട്: ജൂണ്‍ 14 അര്‍ദ്ധരാത്രിമുതല്‍ ജൂലൈ 31 വരെ യന്ത്രവത്കൃത ബോട്ടുകളില്‍ ട്രോള്‍ നെറ്റ് ഉപയോഗിച്ചുളള മീന്‍പിടുത്തം നിരോധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ കടലോരങ്ങളില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും കടല്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കുന്നതിനും കളക്ടറേറ്റില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു.
ജില്ലയില്‍ ആകെ 118 യന്ത്രവത്കൃതബോട്ടുകളും 1588 യന്ത്രവത്കൃതവളളങ്ങളും 65 യന്ത്രം ഘടിപ്പിച്ചിട്ടില്ലാത്ത വളളങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് ആഴക്കടല്‍ മത്സ്യബന്ധനവും യന്ത്രവത്കൃതബോട്ടുകള്‍ ഉപയോഗിച്ചുളള എല്ലാത്തരം മീന്‍പിടുത്തവും ഈ കാലയളവില്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.
രണ്ട് വളളങ്ങള്‍ ഉപയോഗിച്ചുളള പെയര്‍ട്രോളിംഗ് നിരോധിച്ചു. നിരോധനം ലംഘിക്കുന്ന മത്സ്യബന്ധന ബോട്ടുകളും വളളങ്ങളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുക്കും. ട്രോളിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്ന അന്യസംസ്ഥാനബോട്ടുകള്‍ ജൂണ്‍ 14 ന് മുമ്പ് കേരളതീരം വിട്ടുപോകണം. ജൂണ്‍ 14ന് ശേഷം ഇവയെ കടലില്‍ ഇറക്കുന്നതിന് അനുവദിക്കില്ല. തീരദേശത്തുളള ഡീസല്‍ ബങ്കുകള്‍ ട്രോളിംഗ് നിരോധനകാലയളവില്‍ പ്രവര്‍ത്തിപ്പിക്കരുത്. ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കാനും പാടില്ല.
ട്രോളിംഗ് നിരോധന കാലയളവില്‍ കടല്‍ പട്രോളിംഗിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ജില്ലയില്‍ ഒരു മെക്കനൈസ്ഡ് ബോട്ടും രണ്ട് ഫൈബര്‍ വളളങ്ങളും സജ്ജമാക്കും. ബോട്ടുകളിലെയും വളളങ്ങളിലേയും തൊഴിലാളികള്‍ക്ക് പുറമേ പരിശീലനം ലഭിച്ച വിമുക്തഭടന്‍മാരെ ഫിഷറീസ് വകുപ്പ് നിയോഗിക്കും. അടിയന്തിര ഘട്ടങ്ങളില്‍ തീരദേശപോലീസ്, കോസ്റ്റ്ഗാര്‍ഡ്, നേവി എന്നിവരുടെ സഹായം ലഭ്യമാക്കും. കോസ്റ്റ്ഗാര്‍ഡിന്റെ ടോള്‍ ഫ്രീനമ്പര്‍ 1554 ആണ്. തൈക്കടപ്പുറത്ത് മെക്കനൈസ്ഡ് ബോട്ട് നിലയുറപ്പിക്കും.
ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഹാര്‍ബറുകളിലെ അനുബന്ധ തൊഴിലാളികള്‍ക്കും പീലിങ്ങ് തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കും. മത്സ്യത്തൊഴിലാളികളുടെ കടങ്ങളിലും വായ്പകളിലുമുളള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടി. ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കൂടി സൗജന്യ റേഷന്‍ ലഭ്യമാക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് എഞ്ചിന്റെ കുതിരശക്തി കണക്കാക്കാതെ തന്നെ ഈ കാലയളവില്‍ ഉപരിതലമത്സ്യബന്ധനം നടത്താം.
ജില്ലയില്‍ ആകെ 118 യന്ത്രവത്കൃതബോട്ടുകളും 1588 യന്ത്രവത്കൃതവളളങ്ങളും 65 യന്ത്രം ഘടിപ്പിച്ചിട്ടില്ലാത്ത വളളങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് ആഴക്കടല്‍ മത്സ്യബന്ധനവും യന്ത്രവത്കൃതബോട്ടുകള്‍ ഉപയോഗിച്ചുളള എല്ലാത്തരം മീന്‍പിടുത്തവും ഈ കാലയളവില്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.
രണ്ട് വളളങ്ങള്‍ ഉപയോഗിച്ചുളള പെയര്‍ട്രോളിംഗ് നിരോധിച്ചു. നിരോധനം ലംഘിക്കുന്ന മത്സ്യബന്ധന ബോട്ടുകളും വളളങ്ങളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുക്കും. ട്രോളിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്ന അന്യസംസ്ഥാനബോട്ടുകള്‍ ജൂണ്‍ 14 ന് മുമ്പ് കേരളതീരം വിട്ടുപോകണം. ജൂണ്‍ 14ന് ശേഷം ഇവയെ കടലില്‍ ഇറക്കുന്നതിന് അനുവദിക്കില്ല. തീരദേശത്തുളള ഡീസല്‍ ബങ്കുകള്‍ ട്രോളിംഗ് നിരോധനകാലയളവില്‍ പ്രവര്‍ത്തിപ്പിക്കരുത്. ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കാനും പാടില്ല.
ട്രോളിംഗ് നിരോധന കാലയളവില്‍ കടല്‍ പട്രോളിംഗിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ജില്ലയില്‍ ഒരു മെക്കനൈസ്ഡ് ബോട്ടും രണ്ട് ഫൈബര്‍ വളളങ്ങളും സജ്ജമാക്കും. ബോട്ടുകളിലെയും വളളങ്ങളിലേയും തൊഴിലാളികള്‍ക്ക് പുറമേ പരിശീലനം ലഭിച്ച വിമുക്തഭടന്‍മാരെ ഫിഷറീസ് വകുപ്പ് നിയോഗിക്കും. അടിയന്തിര ഘട്ടങ്ങളില്‍ തീരദേശപോലീസ്, കോസ്റ്റ്ഗാര്‍ഡ്, നേവി എന്നിവരുടെ സഹായം ലഭ്യമാക്കും. കോസ്റ്റ്ഗാര്‍ഡിന്റെ ടോള്‍ ഫ്രീനമ്പര്‍ 1554 ആണ്. തൈക്കടപ്പുറത്ത് മെക്കനൈസ്ഡ് ബോട്ട് നിലയുറപ്പിക്കും.
ഫിഷറീസ് വകുപ്പ് ആരംഭിച്ച ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ അപകടവിവരങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യണം. മത്സ്യത്തൊഴിലാളികള്‍ കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ച് പ്രക്ഷുബ്ധകാലാവസ്ഥയില്‍ മത്സ്യബന്ധനത്തിന് പോകാതിരിക്കണം. പോകുന്നവരെ നിരുത്സാഹപ്പെടുത്തുകയും വേണം.
മണ്‍സൂണ്‍ കാലത്ത് മീന്‍പിടുത്തത്തിന് പോകുന്ന തൊഴിലാളികള്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ലൈഫ് ജാക്കറ്റ്, ആവശ്യമായ അളവില്‍ ഇന്ധനം, ടൂള്‍കിറ്റ് എന്നിവ വളളത്തില്‍ കരുതണം. തൊഴിലാളികളെക്കുറിച്ചുളള പൂര്‍ണ്ണവിവരങ്ങള്‍ വളളം ഉടമകള്‍ സൂക്ഷിക്കേണ്ടതാണ്. അടിയന്തിര ഘട്ടങ്ങളില്‍ ദുരന്ത നിവാരണ സമിതി , റവന്യൂ, പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പ്, പോര്‍ട്ട്, മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ തദ്ദേശീയ മത്സ്യത്തൊഴിലാളികള്‍ എന്നിവരെ ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും. യഥാസമയം അറിയിച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് തടസ്സമുണ്ടാകില്ല.

ജില്ലാ കളക്ടര്‍ ആണ് ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതിന്റെ നോഡല്‍ ഓഫീസര്‍.
ഹാര്‍ബറുകളുടെയും പുലിമുട്ടുകളും ഇല്ലാത്തതിനാല്‍ കടല്‍ക്ഷോഭമുളള സമയങ്ങളില്‍ വളളങ്ങള്‍ കടലില്‍ ഇറക്കുന്നതിന് പ്രയാസം നേരിടുന്നതായി ജനപ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഫലപ്രദവും സമയോചിതവുമായ കടല്‍രക്ഷാ പ്രവര്‍ത്തനത്തിനും അനധികൃത മത്സ്യബന്ധനം തടയുന്നതിനും കടല്‍ പട്രോളിംഗ് ഊര്‍ജ്ജിതപ്പെടുത്തുന്നതിന് ജില്ലയില്‍ ഒരു ഫിഷറീസ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പോര്‍ട്ട് കടവുകളില്‍ മണലെടുക്കുമ്പോള്‍ ചാനലുകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കുന്നതിനുപകരം തീരത്തുളള മണല്‍ കടത്തുന്നത് പരിശോധിക്കാന്‍ പോര്‍ട്ട് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ എഡിഎം ഒ. മുഹമ്മദ് അസ്ലം അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. പത്മനാഭന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.എച്ച് റംല(കുമ്പള), ടി.വി സാവിത്രി (വലിയപറമ്പ്), നജ്മഖാദര്‍ (മൊഗ്രാല്‍ പുത്തൂര്‍), മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ ആര്‍ ഗംഗാധരന്‍, കെ.വി ഗംഗാധരന്‍, യു.എസ് ബാലന്‍, കാറ്റാടികുമാരന്‍, എം. അമ്പൂഞ്ഞി, സതീഷ് കാസര്‍കോട് കടപ്പുറം എന്നിവരും കാരികാരണവര്‍, പാണന്‍ കാരണവര്‍ കീഴൂര്‍ കണ്ണന്‍ കാരണവര്‍, കെ. രാഘവന്‍, ആര്‍. ജയചന്ദ്രന്‍, രമേശന്‍, ബി.ജി ചന്ദ്രന്‍ , ഡി.വൈ.എസ്.പി മാരായ എം. പ്രദീപ് കുമാര്‍, ടി.പി രഞ്ജിത്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി. വൈ.എസ്.പി എ.രാമചന്ദ്രന്‍, തീരദേശപോലീസ് സേനയിലെ പി. ശേഖരന്‍, തീരദേശമേഖലയിലെ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ , ഹാര്‍ബര്‍ എഞ്ചിനീയറിംഗ് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. മോഹനന്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ഇന്‍ ചാര്‍ജ്ജ് ലാലാജി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment