ഉദുമ: വിസ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉദുമ എരോലില്‍ വീണ്ടും അക്രമം. രണ്ട് പേര്‍ക്ക് പരിക്കേററു. എരോല്‍ ജുമാ മസ്ജിദിന് സമീപത്തെ നാസര്‍ (37), കെ.എ അബൂബക്കര്‍ (52) എന്നിവര്‍ക്ക് പരിക്കേററത്. നാസര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും, അബൂബക്കര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
അതേ സമയം എരോല്‍ ജുമാ മസ്ജിദില്‍ നിന്നും അസര്‍ നിസ്‌കാരം കഴിഞ്ഞ് വരുന്നതിനിടയില്‍ രണ്ട് പേര്‍ തന്നെ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നും അബൂബക്കര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
ഇതേ പ്രശ്‌നവുമായി ബുധനാഴ്ച രാത്രി 11 മണിയോടെ ഒരു സംഘം നാസറിന്റെ വീട്ടില്‍ കയറി അക്രമിക്കാന്‍ ശ്രമിക്കുകയും ഇത് തടയാന്‍ ചെന്ന നാസറിന്റെ ഭാര്യ സുമയ്യയെ കയ്യേററം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ സംഘം രാത്രി 11 മണിയോടെ നാസറിന്റെ സുഹൃത്ത് എരോലിലെ മൂസയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. രണ്ട് സംഭവങ്ങളിലുമായി നാല് പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
അതിനിടെയാണ് വ്യാഴാഴ്ച വൈകുന്നേരം വീണ്ടും അക്രമുണ്ടായത്.
നാസറിന്റെ അനുജന് വിസ നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ അബൂബക്കറിനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്. ഇതിന് പ്രതികാരമായാണ് ബുധനാഴ്ച രാത്രിയിലെ അക്രമം. ഈ സംഭവത്തില്‍ അബൂബക്കറിന്റെ മകനടക്കമുളളവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു.
ഇതിന്റെ പ്രതികാരമായി വ്യാഴാഴ്ച വീട്ടിലേക്ക് വരുന്നതിനിടയില്‍ എരോല്‍ ജുമാമസ്ജിദിന് സമീപം വെച്ച് അബൂബക്കര്‍ തന്നെ അക്രമിക്കുകയായിരുന്നെന്ന് ആശുപത്രിയില്‍ കഴിയുന്ന നാസര്‍ പറഞ്ഞു.
അതിനിടെയാണ് വ്യാഴാഴ്ച വൈകുന്നേരം വീണ്ടും അക്രമുണ്ടായത്.
നാസറിന്റെ അനുജന് വിസ നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ അബൂബക്കറിനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്. ഇതിന് പ്രതികാരമായാണ് ബുധനാഴ്ച രാത്രിയിലെ അക്രമം. ഈ സംഭവത്തില്‍ അബൂബക്കറിന്റെ മകനടക്കമുളളവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു.
ഇതിന്റെ പ്രതികാരമായി വ്യാഴാഴ്ച വീട്ടിലേക്ക് വരുന്നതിനിടയില്‍ എരോല്‍ ജുമാമസ്ജിദിന് സമീപം വെച്ച് അബൂബക്കര്‍ തന്നെ അക്രമിക്കുകയായിരുന്നെന്ന് ആശുപത്രിയില്‍ കഴിയുന്ന നാസര്‍ പറഞ്ഞു.
അതേ സമയം എരോല്‍ ജുമാ മസ്ജിദില്‍ നിന്നും അസര്‍ നിസ്‌കാരം കഴിഞ്ഞ് വരുന്നതിനിടയില്‍ രണ്ട് പേര്‍ തന്നെ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നും അബൂബക്കര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment