Latest News

മിഥ്യാ ഗര്‍ഭധാരണം? എട്ടുമാസം ഗര്‍ഭിണിയായ യുവതി പല്ലിയെ പ്രസവിച്ചു!

31കാരിയായ ഇന്തോനേഷ്യക്കാരി പല്ലിയെ പ്രസവിക്കുന്ന വീഡിയോ വൈറലാകുന്നു. എട്ട് മാസം ഗര്‍ഭിണിയായ ശേഷം ഡെബി ന്യൂബാട്യോയിസ് എന്ന യുവതിയാണ് പല്ലിയെ പ്രസവിച്ചതായി വാര്‍ത്ത പരന്നത്. അതേസമടം, ദുര്‍മന്ത്രവാദം ചെയ്യുന്നെന്ന് ആരോപിച്ച് ഇവര്‍ക്കെതിരെ ഒരുകൂട്ടം വധഭീഷണി മുഴക്കിയിട്ടുണ്ട്. പ്രസവസമയത്ത് കുട്ടിയെ പുറത്തെടുത്താന്‍ ശ്രമിച്ചപ്പോള്‍ പല്ലിയാണ് വന്നത്. ഇവരില്‍ നിന്നുതന്നെയാണോ പല്ലി ജനിച്ചതെന്നറിയാന്‍ ഇവിടുത്തെ ഹെല്‍ത്ത് കെയറില്‍ ഒരു റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. 

ഇവര്‍ പല്ലിയെ പ്രസവിച്ച വിവരം അവിശ്വസനീയമാണെന്നും മറ്റൊരു ജീവി വ്യക്യസ്തമായ ജീവികളില്‍ പ്രസവിക്കാനുള്ള സാധ്യതയില്ലെന്നും ഡോക്ടര്‍ മെസ്സ് അറ്റോപ്പ അറിയിച്ചു. ഗര്‍ഭിണിയായതിന്റെ എല്ലാ ലക്ഷണങ്ങളും ഡെബി കാണിച്ചിരുന്നു. അതേസമയം, മിഥ്യാ ഗര്‍ഭധാരണമാണോ സംഭവിച്ചതെന്നും സംശയമുള്ളതായി ഡോക്ടര്‍ പറയുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, World News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.