Latest News

20കാരിയെ കാറില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍

തിരുവല്ല: ഇരുപതുകാരിയെ കാറില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാല് യുവാക്കള്‍ പോലീസ് പിടിയിലായി. തൃശ്ശൂര്‍ പുന്നയൂര്‍ക്കുളം ചേമ്പലക്കാട്ടില്‍ പി.എ.അനസ്(19), തെക്കേലെവളപ്പില്‍ ടി.കെ.ദില്‍ഷാദ്(22), വിടവന്നൂര്‍ പുളിക്കുന്നേല്‍ ജുനൈദ്(19), പുന്നയൂര്‍ക്കുളം കൊട്ടിലിക്കല്‍ ഫെബിന്‍(22) എന്നിവരെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റുചെയ്തത്.

തിരുവല്ലയ്ക്ക് സമീപം നിരണം പഞ്ചായത്തിലെ കൊമ്പങ്കരിയില്‍ ചൊവ്വാഴ്ച രാവിലെ 9 മണിക്കാണ് സംഭവം. മാവേലിക്കരയില്‍ മൊബൈല്‍ ഷോപ്പിലെ ജീവനക്കാരിയായ യുവതിയെ, ജോലിക്കുപോകുന്നതിനിടെ കാറില്‍ വലിച്ചുകയറ്റിക്കൊണ്ടുപോയെന്ന് പോലീസ് പറയുന്നു. നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്.

എസ്.ഐ. എം.കെ.വില്‍സണ്‍ നിരണം-കൊമ്പങ്കരി കവലകളിലെ ഓട്ടോറിക്ഷാഡ്രൈവര്‍മാരെ വിളിച്ച് കാറിന്റെ വിവരങ്ങള്‍ കൈമാറി. പോലീസ് എത്തുന്നതിനുമുമ്പ് കാര്‍ വന്നാല്‍ തടഞ്ഞുവച്ച് വിവരം കൈമാറണമെന്ന് നിര്‍ദ്ദേശിച്ചു. കടപ്ര കവലയില്‍വച്ച് ഡ്രൈവര്‍മാരുടെ സംഘം കാര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതികളെ പരിചയമില്ലെന്നാണ് യുവതിയുടെ മൊഴി. എടത്വയില്‍ സുഹൃത്തിന്റെ വീട്ടില്‍ തിങ്കളാഴ്ചയെത്തിയ തങ്ങള്‍ക്ക് അവിടെവച്ച് യുവതിയുടെ മൊബൈല്‍ നമ്പര്‍ ലഭിച്ചെന്നും തുടര്‍ന്ന് ഫോണ്‍ മുഖേന പരിചയപ്പൈട്ടന്നും യുവാക്കള്‍ പോലീസിനോട് പറഞ്ഞു.
പ്രതികളുടെ പക്കല്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ഫോണുകളില്‍ ഇവരില്‍ ചിലര്‍ മാരകായുധങ്ങളുമായി നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെട്ടിട്ടുണ്ട്. അനസ് ബാംഗ്ലൂരില്‍ പോളിടെക്‌നിക്കില്‍ പഠിക്കുകയാണ്. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നറിയാന്‍ ഇവരുടെ വിവരങ്ങള്‍ തൃശ്ശൂര്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്ന് എസ്.ഐ. വില്‍സണ്‍ പറഞ്ഞു.

Keywords: Praveen Togadia, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Kidnapping Attempt, Police, Case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.