Latest News

നവവധു മഞ്ഞപ്പിത്തത്തെത്തുടര്‍ന്ന് മരിച്ചു

മാലൂര്‍: മഞ്ഞപ്പിത്തം ബാധിച്ച നവവധു മരിച്ചു. മാലൂര്‍ ശിവപുരത്തെ സി.എച്ച്.റസ്മിന(21)യാണ് മരിച്ചത്. നാലുദിവസം മുമ്പ് പനിയെത്തുടര്‍ന്ന് മട്ടന്നൂര്‍, തൊക്കിലങ്ങാടി, തലശ്ശേരി, പരിയാരം എന്നിവിടങ്ങളിലെ ആസ്​പത്രികളില്‍ ചികിത്സക്കുശേഷം കോഴിക്കോട് മിംസ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കഴിഞ്ഞരാത്രിയിലാണ് മരണം.

കഴിഞ്ഞ മെയ് 18-ന് ആയിരുന്നു റസ്മിനയുടെ വിവാഹം. ശിവപുരത്തെ എന്‍.എം.അബൂബക്കറിന്റെയും സി.എച്ച്.ഉമ്മുല്ലയുടെയും മകളാണ്. ഭര്‍ത്താവ്: വി.സിദ്ദിഖ് (ദുബായ്) ശിവപുരം. സഹോദരിമാര്‍: റജിന, റാഹില (ഒമ്പതാംതരം വിദ്യാര്‍ഥിനി, ശിവപുരം ഹൈസ്‌കൂള്‍), റുഫ്‌സാന (ഫൈനല്‍ ഡിഗ്രി വിദ്യാര്‍ഥിനി, കൂത്തുപറമ്പ് എം.ജി.കോളേജ്).

Keywords:Rasniba, Kannur,  Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.