Latest News

പെട്രോള്‍ പമ്പ് ജീവനക്കാരനില്‍നിന്ന് 13 ലക്ഷം തട്ടിപ്പറിച്ചയാള്‍ അറസ്റ്റില്‍

മട്ടന്നൂര്‍: പെട്രോള്‍പമ്പ് ജീവനക്കാരനില്‍നിന്ന് 13,40,000 രൂപ തട്ടിപ്പറിച്ച് രക്ഷപ്പെട്ട യുവാവിനെ അറസ്റ്റ്‌ചെയ്തു. മട്ടന്നൂര്‍ ഇരിട്ടി റോഡിലെ സദാനന്ദപൈ പെട്രോള്‍പമ്പിലെ ജീവനക്കാരനായ പി.എ.രവീന്ദ്രന്റെ കൈയില്‍നിന്നാണ് പണമടങ്ങിയ പെട്ടി തട്ടിപ്പറിച്ചത്. 

സംഭവവുമായിബന്ധപ്പെട്ട് ഉളിയില്‍ പൂമരം സ്വദേശി വിപിന്‍ദാസിനെ (21) പോലീസ് അറസ്റ്റ്‌ചെയ്തു. കൂട്ടുപ്രതിയായ കാക്കയങ്ങാട് ചാക്കാട് സ്വദേശി ആബിദി(23)നെ പോലീസ് തിരയുന്നു. 

ചൊവ്വാഴ്ച വൈകിട്ട് 4.45-ഓടെ മട്ടന്നൂര്‍ ആശ്രയ ആസ്​പത്രിക്ക് സമീപമുള്ള ബസ്സ്‌റ്റോപ്പിലാണ് സംഭവം. പെട്രോള്‍പമ്പില്‍നിന്നുള്ള ചൊവ്വാഴ്ചത്തെ പണം ബാങ്കിലടയ്ക്കാനായി തലശ്ശേരിയിലേക്ക് പോകുകയായിരുന്ന രവീന്ദ്രന്റെ കൈയില്‍നിന്ന് ബൈക്കിലെത്തിയ സംഘം പണം തട്ടിപ്പറിക്കുകയാണുണ്ടായത്. ബസ്സ്‌റ്റോപ്പിലേക്ക് നടന്നുവന്ന വിപിന്‍ദാസ് പണം തട്ടിപ്പറിച്ചശേഷം ആബിദിനൊപ്പം ബൈക്കില്‍ രക്ഷപ്പെട്ടു എന്ന് പോലീസ് പറഞ്ഞു. 

നടുവനാട് കല്ലേരിക്കലിലാണ് പ്രതി പോലീസിന്റെ പിടിയിലായത്. ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് വിപിന്‍ദാസിനെ പിടികൂടിയത്. 

വിപിന്‍ദാസിനെ നാട്ടുകാര്‍ കയ്യേററം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ഡിവൈ.എസ്.പി. പി.സുകുമാരന്‍, സി.ഐ. കെ.വി.വേണുഗോപാല്‍, എസ്.ഐ. രാജീവ് കുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. 

Keywords:Kannur, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.