കാസര്‍കോട്: സഹോദരിമാരായ രണ്ട് പട്ടികജാതി പെണ്‍കുട്ടികളെ മുംബൈയിലേക്ക് കടത്താന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇരിട്ടി സ്വദേശികളായ ദമ്പതികളെ പോലീസ് കസ്റ്റഡിയിലെ
ടുത്തു. ഇരിട്ടിയിലെ ഫൗസിയ (44), ഭര്‍ത്താവ് ഖമറുദ്ദീന്‍ഖാന്‍ (50) എന്നിവരെയാണ് ആദൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ദേവംപാടി ആദൂര്‍ പാണ്ടിയിലെ പതിനൊന്നും ആറും വയസുള്ള രണ്ട് കുട്ടികളെയാണ് നടപടിക്രമങ്ങള്‍ പാലിക്കാതെ വ്യാഴാഴ്ച മുംബൈയിലേക്ക് കടത്താന്‍ ശ്രമമുണ്ടായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസില്‍ വിവരം നല്‍കിയത്.

പട്ടികജാതിക്കാരിയായിരുന്ന ഫൗസിയ ഇസ്ലാം മതം സ്വീകരിച്ചാണ് ഖമറുദ്ദീന്‍ഖാനെ വിവാഹം കഴിച്ചതത്രെ. പോലീസ് നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെയാണ് കുട്ടികളെ കൊണ്ടുപോകുന്നതെന്നും കണ്ടെത്തി. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച ഡി.വൈ.എസ്.പിക്ക് മുന്നില്‍ ഹാജരാകാന്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളെ വില്‍ക്കാന്‍ ശ്രമം നടന്നതായാണ് പോലീസിന് ലഭിച്ച സൂചന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Police, case, Arrested.

No comments:
Post a Comment