പനാജി: ഗോവയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെന്ന് സംശയിച്ച് രണ്ട് യുവാക്കളെ ജനക്കൂട്ടം മര്‍ദ്ദിച്ചശേഷം നഗ്നരാക്കി നടത്തി. തലസ്ഥാനമായ പനാജിയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള റാം ഫോര്‍ട്ടില്‍ മെയ് 21 നാണ് സംഭവം നടന്നത്. പ്രാദേശിക ചാനലുകള്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.
30 ഓളം പേര്‍ ചേര്‍ന്ന് യുവാക്കളെ മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും നഗ്നരാക്കി നടത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ചാനലുകള്‍ പുറത്തുവിട്ടത്. യുവാക്കളെ മര്‍ദ്ദിക്കുന്നതായി ദൃശ്യങ്ങളില്‍ക്കണ്ട ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. ആളോഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് യുവാക്കളെ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Robbery, Attack, Police.

No comments:
Post a Comment