Latest News

റെയില്‍വേ യാത്ര നിരക്ക് വര്‍ദ്ധനവ് : കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നു. അജി ബി. റാന്നി

തിരുവനന്തപുരം: റെയില്‍വേ യാത്രാ നിരക്ക്, ചരക്കു കൂലി എന്നിവ വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ദേശീയ ജനജാഗ്രത പരിഷത് സംസ്ഥാന പ്രസിഡന്റ് അജി ബി. റാന്നി പറഞ്ഞു.

നിരക്ക് വര്‍ദ്ധനവുകൊണ്ട് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് സാധാരണക്കാരാണ്. അവരുടെ കുടുംബ ബഡ്ജറ്റാണ് റെയില്‍വേ നിരക്ക് വര്‍ദ്ധനവുമൂലം സര്‍ക്കാര്‍ തകര്‍ക്കുന്നത്. നിലവില്‍ നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പമാണ് കൂനിന്മേല്‍ കുരു എന്ന കണക്കിന് റെയില്‍വേയുടെ ഈ നടപടി. ഇത് ജനങ്ങളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു.


Keywords: Aji B Ranni, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.