തലശ്ശേരി: ഇരിട്ടി വയത്തൂരില്‍ ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ നാലുപ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഉള്ളിക്കല്‍ സ്വദേശികളായ പൂത്തോട്ടത്തില്‍ ബിജു, കൊമ്പനപറമ്പില്‍ മുഹമ്മദ് സാലി, കണ്ണോത്ത് വീട്ടില്‍ മുഹമ്മദ് ഷരീഫ്, ഉള്ളിക്കല്‍ മണിപ്പാറ നുച്യാട് നടുത്തുടിയില്‍ ജംഷീര്‍ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ക്ക് ആറ് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. നാലുപേരും ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഒന്നാം പ്രതിയുടെ പേരിലുള്ള ലോറി ലേലം ചെയ്ത് ആതുക കൂടി പിഴയിലേക്ക് ഈടാക്കാനും കോടതി വിധിച്ചിട്ടുണ്ട്. പ്രതികള്‍ കുറ്റക്കാരാണെന്ന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് വി. ഷര്‍സി ശനിയാഴ്ച കണ്ടെത്തിയിരുന്നു. മാനഭംഗത്തിനുപുറമേ, തട്ടിക്കൊണ്ട് പോകല്‍, മര്‍ദ്ദനമേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്.
2011 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബന്ധുവിനൊപ്പം കാമുകനെ തേടിയെത്തിയ പെണ്‍കുട്ടിയെ വീരാജ് പേട്ടയ്ക്കടുത്ത പെരുമ്പാടിയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ ലോറിയിലെത്തിയ പ്രതികള്‍ വയലത്തൂര്‍ പുഴക്കരയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
Keywords: Kannur rape, Court Order, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment