Latest News

ഗള്‍ഫുകാരന്റെ കാര്‍ കത്തിനശിച്ച നിലയില്‍

മാവുങ്കാല്‍: മാവുങ്കാലിനടുത്ത കാട്ടുകുളങ്ങര പ്രഭാത് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനടുത്ത് താമസിക്കുന്ന ഗള്‍ഫുകാരന്‍ കെ വി പ്രമോദിന്റെ ഇയോണ്‍ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. വീടിനടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 60 ഡി 7156 നമ്പര്‍ കാറാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്.

ശനിയാഴ്ച വെളുപ്പിന് രണ്ട് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോള്‍ കാറിനെ അഗ്നി വിഴുങ്ങുന്നതാണ് കണ്ടത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുമ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിച്ചാമ്പലായിരുന്നു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
ഇതിന് മുമ്പ് ഈ വീട്ടുകാരുടെ ഒരു വാഹനത്തിന് നേരെ നിരവധി തവണ അതിക്രമം നടന്നിരുന്നു. പ്രമോദിന്റെ വീട്ടുകാരും പരിസരവാസിയും തമ്മില്‍ വര്‍ഷങ്ങളായി വഴി തര്‍ക്കം നിലവിലുണ്ട്. ഈ പ്രശ്‌നം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചറുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു. ഇതിനിടയിലാണ് കാര്‍ കത്തിയത്. 

വഴിതര്‍ക്കത്തിന്റെ പേരില്‍ ആരെങ്കിലും മുതലെടുപ്പ് നടത്തിയോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ് ഐ കെ ബിജുലാലും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.