Latest News

ദുബൈ കെ.എം.സി.സി.യില്‍ മിഹ്‌റാജ് അനുസ്മരണ സംഗമം

ദുബൈ: കെ.എം.സി.സി. മതകാര്യ വകുപ്പ് സംഘടിപ്പിച്ച മിഹ്‌റാജ് അനുസ്മരണ സംഗമം, വിജ്ഞാന സദസ്സായി മാറി. 

വിശ്വാസികള്‍ക്ക് കര്‍മ്മങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന അഞ്ചു നേരത്തെ നമസ്‌കാരം പ്രവാചക തിരുമേനിയിലൂടെ വിശ്വാസികള്‍ക്ക് ലഭിച്ച സൗഭാഗ്യമാനെന്നും, നമസ്‌ക്കാരം കൃത്യമായി നിര്‍വ്വഹിക്കുന്നതൊടൊപ്പം, അത് നമ്മളിലേക്ക് അയക്കപ്പെട്ട റജബ് മാസത്തിലെ മിഹ്‌റാജ് രാവ് ഓരോ മുസല്മാന്റെയും മനസ്സില്‍ ഉണ്ടാവണമെന്നും ഷിന്ദഗ മസ്ജിദ് ഇമാം കായക്കൊടി ഇബ്രാഹിം മുസ്ലിയാര്‍ ഉണര്‍ത്തി . സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 മതകാര്യ വിഭാഗം ചെയര്‍മാന്‍ മുഹമ്മത് വെണ്ണിയൂര്‍ അധ്യക്ഷനായിരുന്നു.പാലക്കാട് ജില്ലാ എസ്.വൈ.എസ് ഓര്‍ഗനൈസിംഗ് സെക്രട്ടറി കബീര്‍ അന്‍വാരി മിഹ്‌റാജ് രാത്രി എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. 

ബീരവുന്നി തൃത്താല, മുസ്തഫ തിരൂര്‍, ഹസൈനാര്‍ തോട്ടുംഭാഗം, അഡ്വ:സാജിദ് അബൂബകര്‍, നാസര്‍ കുറ്റിച്ചിറ, സയ്യിദ് അബ്ദുല്‍ ഹക്കീം തങ്ങള്‍, എന്നിവര്‍ സംബന്ധിച്ചു. അബൂബകര്‍ ബി.പി അങ്ങാടി സ്വാഗതവും, ഷറഫുദ്ദീന്‍ ഹുദവി നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.