കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മേഖല കേന്ദ്രീകരിച്ച് തഴച്ചു വളര്‍ന്ന വ്യാജപാസ്‌പോര്‍ട്ട് മാഫിയ സംഘം വ്യാജമേല്‍വിലാസത്തില്‍ പാസ്‌പോര്‍ട്ട് തരപ്പെടുത്തി നല്‍കിയ 24 അജ്ഞാതരെ പോലീസ് തിരയുന്നു. ഹൊസ്ദുര്‍ഗ്, രാജപുരം, ബേക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ പാസ്‌പോര്‍ട്ട് കേസുകളിലെ പിടികിട്ടാനുള്ളവരാണ് ഇവര്‍.
സംസ്ഥാന ആഭ്യന്തര സുരക്ഷ അന്വേഷണ ഏജന്‍സിയുടെ കോഴിക്കോട് യൂണിറ്റാണ് കാഞ്ഞങ്ങാട് മേഖലയിലെ വ്യാജപാസ്‌പോര്‍ട്ട് കേസുകളുടെ അന്വേഷണം കൈകാര്യം ചെയ്യുന്നത്.
ഇതിനകം നിരവധി പേരെ ഈ സംഘത്തിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇവര്‍ക്കു വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് , പടന്നക്കാട്, കൊളവയല്‍, അട്ടേങ്ങാനം എന്നീ തപാല്‍ ഓഫീസുകളിലെ വിവിധ സ്ഥലങ്ങളുടെ പേര് ഉപയോഗിച്ച് വ്യാജ മേല്‍വിലാസവും വ്യാജ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും വ്യാജ റേഷന്‍ കാര്‍ഡുകളും വ്യാജ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡുകളും സമര്‍പ്പിച്ച് കാഞ്ഞങ്ങാട്ടെ ചില ട്രാവല്‍ ഏജന്‍സി ഉടമകള്‍ 150 ഓളം പാസ്‌പോര്‍ട്ടുകള്‍ പലര്‍ക്കുമായി ശരിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.
ഇവരില്‍പ്പെട്ട 24 പേരെ ഇനിയും അന്വേഷണ സംഘത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവരില്‍ പലരും വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസ് കേന്ദ്രീകരിച്ചുള്ള വന്‍കിട ട്രാവല്‍ ഏജന്‍സികള്‍ വഴിയാണ് കാഞ്ഞങ്ങാട്ടെ ട്രാവല്‍ ഏജന്റുമാര്‍ വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തിക്കൊടുത്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment