Latest News

ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ ഡിവൈഎഫ്‌ഐ പ്രചരണ സന്ദേശ യാത്ര

കാസര്‍കോട്: ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ പ്രചരണാര്‍ത്ഥം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രചരണ സന്ദേശ യാത്ര സംഘടിപ്പിച്ചു. ചന്തേരയില്‍ നിന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ്‌റാഫിയും സന്തോഷ് ട്രോഫി കേരളതാരം അനകും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത പ്രചരണ സന്ദേശയാത്ര കാലിക്കടവില്‍ സമാപിച്ചു. 

ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, പ്രസിഡന്റ് കെ രാജ്‌മോഹന്‍, വി പി രാജീവന്‍, കെ വി രവീന്ദ്രന്‍, വി വി സജീവന്‍, കെ പി രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ക്ലബികളിലെ ഫുട്‌ബോള്‍ താരങ്ങളും കായികതാരങ്ങളും സന്ദേശയാത്രയില്‍ അണിനിരന്നു.
ലോകമെങ്ങും ഫുട്‌ബോള്‍ ആരവങ്ങള്‍ ഉയരുമ്പോള്‍ ഡിവൈഎഫ്‌ഐയും വണ്‍സീറോ കമ്പ്യൂട്ടറുമായി സഹകരിച്ച് പ്രവചന മത്സരം സംഘപ്പിക്കും. വിജയികള്‍ക്ക് ലാപ്‌ടോപ് സമ്മാനമായി നല്‍കും. 

ജൂലൈ 2നകം പൂരിപ്പിച്ച കൂപ്പണുകള്‍ ബ്ലോക്ക്, മേഖല കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന സമ്മാനപ്പെട്ടികളിലും വണ്‍സീറോ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ പെട്ടികളിലും നിക്ഷേപിക്കണം. സമ്മാനക്കൂപ്പണിന്റെ മാതൃക പത്രങ്ങളില്‍ പ്രസിദ്ധീകരിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.