Latest News

മുന്‍ ഉദുമ എം.എല്‍.എ എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ഉദുമ മുന്‍ എം.എല്‍.എ യും വിദ്യാഭ്യാസ പ്രവര്‍ത്തകനും സഹകാരിയുമായ എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍(90) അന്തരിച്ചു.മംഗലാപുരം ആസ്പത്രിയില്‍ വൈകിട്ട് ഏഴരയോടെയായിരുന്നു അന്ത്യം. മുന്‍ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം കോടോത്ത് കുഞ്ഞമ്പു നായരുടേയും മാവില മാണിക്യം അമ്മയുടെയും മകനാണ്.

സഹോദരനും മുന്‍ കാസര്‍കോട് എം.എല്‍.എയുമായ എം.കെ നമ്പ്യാരുടെ പാതയില്‍ ആകൃഷ്ടനായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തി.സാധാരണക്കാരുടെ ദുരിതങ്ങള്‍ ഏറ്റെടുത്തും അവര്‍ക്കുവേണ്ടി പോരാടിയും പൊതുജീവിതത്തില്‍ മാതൃകയായി.1982-ലാണ് ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.എല്‍.എ ആയത്.

കോണ്‍ഗ്രസ്‌കാരനാണെങ്കിലും ഇടതു പക്ഷത്തിന്റെ പിന്തുണയോടെയാണ് നിയമസഭയിലെത്തിയത്.കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റി സ്വതന്ത്രനായി മത്സരിച്ച അദ്ദേഹത്തിന് ഇടതുപക്ഷം അവരുടെ സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിച്ച് പിന്തുണ കൊടുക്കുകയാണുണ്ടായത്. രാജിവെച്ച് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായെങ്കിലും തോറ്റു.

21 വര്‍ഷം തുടര്‍ച്ചായായി പനത്തടി ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റായി. അവിഭക്ത കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായി.എ.ഐ.സി.സി.അംഗം,കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നി നിലകളിലും പ്രവര്‍ത്തിച്ചു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്,ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളുടെ മാനേജരാണ്.

ഭാര്യ കോടോത്ത് ശാന്ത.
മക്കള്‍:ഡോ.ജയപ്രസാദ്(മസ്‌കറ്റ്),പ്രമീള (ഫ്ലോറിഡ,അമേരിക്ക) ഡോ.പ്രവീണ(തിരുവനന്ദപുരം സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്)
മരുമക്കള്‍:അനു(മംഗലാപുരം),ഡോ.മധുസൂദനന്‍(ഫ്ലോറിഡ,അമേരിക്ക)
മറ്റു സഹോദരങ്ങള്‍ : പരേതരായ മാധവി അമ്മ,മീനാക്ഷി അമ്മ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kanhangad, Ex. MLA, Obituary, Udma, Congress, CPM, M. Kunhiraman Nambiar.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.