വിദ്യാര്‍ത്ഥികളും, യുവാക്കളും പ്രായമായവരും എന്നുവേണ്ട എല്ലാവര്‍ക്കും ഇപ്പോള്‍ ഫേസ്ബുക്ക് ലഹരിയാണ്. ഒന്നോ രണ്ടോദിവസം ഫേസ്ബുക്ക് ഇല്ലാതെ ജീവിക്കുക എന്നാല്‍ സങ്കല്‍പ്പിക്കാന്‍പോലും ആവില്ല ചിലര്‍ക്ക്.
ഇത്തരത്തില്‍ ഫേസ്ബുക്ക് അഡിക്റ്റ് ആയ ഒരു പെണ്‍കുട്ടി തന്റെ അമ്മയുടെ മൊബൈല്‍ഫോണില്‍ നിന്നും ഫേസ്ബുക്ക് ഉപയോഗിച്ചപ്പോള്‍ ലഭിച്ചത് 2, 907 പൗണ്ടിന്റെ (ഏകദേശം 3 ലക്ഷം രൂപ) ബില്ലാണ്.
ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ സ്വദേശിനിയായ കരീസ ഗ്രീസ് എന്ന പതിനെട്ടുകാരിയാണ് വാര്‍ത്തയിലെ നായിക. തുര്‍ക്കിയില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ ചെന്നപ്പോഴായിരുന്നു പെണ്‍കുട്ടിയുടെ മൊബൈല്‍ സല്ലാപം.
ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ സ്വദേശിനിയായ കരീസ ഗ്രീസ് എന്ന പതിനെട്ടുകാരിയാണ് വാര്‍ത്തയിലെ നായിക. തുര്‍ക്കിയില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ ചെന്നപ്പോഴായിരുന്നു പെണ്‍കുട്ടിയുടെ മൊബൈല്‍ സല്ലാപം.
താന്‍ ഹോട്ടല്‍ വൈഫെയാണ് ഉപയോഗിക്കുന്നതെന്നാണ് കരുതിയെതെന്നാണ് പെണ്‍കുട്ടി പറയുന്നത്. എന്നാല്‍ റോമിങ്ങിലായിരുന്നതിനാല്‍ 828 രൂപ വീതം ഒരു എംബിക്ക് ചാര്‍ജ്ജ് ചെയ്യുന്നുണ്ടായിരുന്നെന്ന് മൊബൈല്‍ കമ്പനി വിശദീകരണം നല്‍കി. മാത്രമല്ല, അമിത ഉപയോഗം ശ്രദ്ധയില്‍പെട്ടപ്പോള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്എംഎസ് അയച്ചതായും കമ്പനി വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Face Book, Mobile Bill.

No comments:
Post a Comment