Latest News

ഗ്രീസിന്‍െറ പ്രതിരോധപ്പൂട്ട് പൊട്ടിച്ച് നുഴഞ്ഞുകയറിയ കൊളംബിയന്‍ പടയാളികള്‍

ബെലോ ഹൊറിസോണ്ടെ: ഗ്രീസിന്‍െറ പ്രതിരോധപ്പൂട്ട് പൊട്ടിച്ച് നുഴഞ്ഞുകയറിയ കൊളംബിയന്‍ പടയാളികള്‍ എതിരില്ലാത്ത മൂന്നു ഗോള്‍ ജയവുമായി ലോകവേദിയിലെ തിരിച്ചുവരവ് ഗംഭീരമാക്കി.

പ്രതിരോധ ഭടന്‍ പാബ്ളോ അര്‍മെറോയുടെ ഷോട്ട് ഗ്രീക് പടയുടെ നെഞ്ചകം പിളര്‍ന്നു കൊണ്ട് വലകുലുക്കിയപ്പോള്‍ കളി അഞ്ചാം മിനിറ്റിലേക്ക് കടന്നതേയുണ്ടായിരുന്നുള്ളൂ. ജയിംസ് റോഡ്രിഗസിന്‍െറ പാസ് വലയിലേക്ക് നീട്ടിയടിച്ച അര്‍മെറോ മൂന്നു പ്രതിരോധക്കാരെ മറികടന്ന് ഗോള്‍വര കടന്നതോടെ ഗ്രീസ് ആദ്യം മുതല്‍ പിന്നാക്കമായി.
ഇരു ടീമുകള്‍ക്കുമിടയിലെ വലിയ വ്യത്യാസമായത് കൊളംബിയയുടെ മധ്യനിരയില്‍ കളിരചിച്ച റോഡ്രിഗസ് ആയിരുന്നു. കഴിഞ്ഞ കളിയിലെ പെരുമയാര്‍ന്ന പ്രതിരോധകഥകളുമായത്തെിയ ഗ്രീസിന്‍െറ കോട്ട കൊളംബിയക്ക് തലവേദനയുണ്ടാക്കാന്‍ മറന്നതുപോലെയായിരുന്നു കാര്യങ്ങള്‍.
എന്നാല്‍, ആദ്യ പകുതിയില്‍ തുടര്‍ന്നങ്ങോട്ട്, തങ്ങള്‍ക്കു വേണ്ടി ആര്‍ത്തിരമ്പുകയായിരുന്ന 60,000 വരുന്ന കാണികള്‍ക്ക് സന്തോഷിക്കാനും ആവേശംകൊള്ളാനും അധികം അവസരങ്ങള്‍ നല്‍കാന്‍ ജോസ് പെക്കര്‍മാന്‍െറ കുട്ടികള്‍ക്ക് സാധിച്ചില്ല. എങ്കിലും റഡാമല്‍ ഫല്‍ക്കോവയില്ലാത്തതിന്‍െറ കുറവ് പരിഹരിച്ച് മുന്നേറുക എന്ന ലക്ഷ്യം ഏറക്കുറെ യാഥാര്‍ഥ്യമാക്കി എന്നതില്‍ അവര്‍ക്ക് ആശ്വസിക്കാം.
ഒരു ഗോള്‍ മുന്‍തൂക്കവുമായി രണ്ടാം പകുതി തുടങ്ങിയ കൊളംബിയ 58ാം മിനിറ്റില്‍ തിയോഫിലോ ഗുട്ടിറസിലൂടെ കാണികള്‍ക്ക് സ്റ്റേഡിയം ഇളക്കിമറിക്കാന്‍ അവസരം നല്‍കി. ആ ഗോളിന്‍െറയും ഒരറ്റത്ത് റോഡ്രിഗസിന്‍െറ സാന്നിധ്യമുണ്ടായിരുന്നു. റോഡ്രിഗസ് എടുത്ത ഒരു ദുര്‍ബല കോര്‍ണര്‍ കിക്ക് അഗ്വിലാറിന്‍െറ ബുദ്ധിപരമായ ക്രോസിലൂടെ വീണുകിട്ടിയ ഗുട്ടിറസ് സുരക്ഷിതമായി വലയിലത്തെിക്കുകയായിരുന്നു. തുടര്‍ന്നും കൊളംബിയന്‍ താഴ്വരയില്‍ വഴിവെട്ടി മുന്നേറാന്‍ വേണ്ടി കിതക്കുന്ന ഗ്രീസ് നിരയായിരുന്നു കളത്തില്‍. 

എന്നാല്‍, ഒരിക്കല്‍ രക്തം രുചിച്ച കുറുക്കന്മാരെ പോലെ കൊളംബിയന്‍ പട ഗ്രീക്കുകാരുടെ നെഞ്ചിലൂടെ തങ്ങളുടെ തന്ത്രങ്ങളുടെ കെട്ടഴിച്ചുകൊണ്ടിരുന്നു. പലപ്പോഴും അടുത്തത്തെി നഷ്ടമായിപ്പോയ അവസരങ്ങളോട് നീതി പുലര്‍ത്തി ഇഞ്ചുറി ടൈമില്‍ മൂന്നാം വെടിയുണ്ടയും കൊളംബിയന്‍ കാലുകളില്‍നിന്നും വലകുലുക്കി.
90 മിനിറ്റിലും കൈമെയ് മറന്ന് പോരാടിയതിനുള്ള പ്രതിഫലം ജെയിംസ് റോഡ്രിഗസിന്‍െറ ബൂട്ടുകള്‍ക്ക് ലഭിച്ചു. യുവാന്‍ കുഡ്രാഡോ പിന്‍കാലിന് തട്ടിയിട്ടു നല്‍കിയ പന്തിനെ കാലുകളില്‍ കുരുക്കി വലയിലത്തെിച്ച റോഡ്രിഗസ് കൊളംബിയന്‍ പൂക്കാലത്തിന് വീണ്ടും ലോകവേദിയില്‍ പൂര്‍ണത നല്‍കി.



Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.