Latest News

ഉദുമ ഗവ. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം: 13 ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ ഈ വര്‍ഷം സുവര്‍ണ ജൂബിലി ആഘോഷിക്കും. സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ വിജയത്തിന് വേണ്ടി ജൂണ്‍ 13 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

1964 ലാണ് ഇന്ന് നിലവിലുള്ള ഉദുമ എല്‍.പി സ്‌കൂളിനോട് ചേര്‍ന്ന് എട്ടാം ക്ലാസ് അനുവദിച്ചത്. ഇതിന് ശേഷം ഒമ്പത്, പത്ത് ക്ലാസുകള്‍ നാലാം വാതുക്കലില്‍ സര്‍ക്കാര്‍ സ്ഥലത്ത് രണ്ട് കെട്ടിടങ്ങള്‍ പണിത് ആരംഭിച്ചു. 67 ല്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കി ആദ്യ ബാച്ച് പുറത്തിറങ്ങി. 1989 ല്‍ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സ്‌കൂളിന് ഓഡിറ്റോറിയം അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. 2000 ലാണ് ഹയര്‍സെക്കണ്ടറി കോഴസ് അനുവദിച്ചത്.

യു.പി- ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 1,500 ലധികം വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറി നാല് ബാച്ചൂകളിലായി 480 വിദ്യാര്‍ത്ഥികളും പഠിക്കുന്നുപഠിക്കുന്നുണ്ട്. ഈ വര്‍ഷം പ്ലസ് ടു വിന് 92 ശതമാനവും എസ്.എസ്.എല്‍.സി ക്ക് 99 ശതമാനവുമാണ് വിജയം. കലാ കായിക മേളയിലും ഹൈസ്‌ക്കൂളും ഹയര്‍സെക്കണ്ടറിയും ബേക്കല്‍ സബ്ബ്ജില്ലയിയില്‍ ഒന്നാം സ്ഥാനത്താണ്.

ജില്ലയിലെ മികച്ച ഗ്രൗണ്ടും സ്‌കൂളിന് സ്വന്തമാണ്. 1980 ലാണ് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ഗ്രൗണ്ട് നിരപ്പാക്കിയെടുത്തത്. സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. കലാ-സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെടും. സുവര്‍ണ്ണ ജൂബിലി സുവനീറും പുറത്തിറക്കും.

1964 മുതല്‍ 2014 വരെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെ വിപുലമായ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമമാണ് 13 ന് നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.വി കുഞ്ഞിരാമന്‍, പ്രിന്‍സിപ്പാള്‍ കെ.വി പ്രഭാകരന്‍, പാറയില്‍ അബൂബക്കര്‍, ഫൈസല്‍ മാസ്റ്റര്‍, സന്തോഷ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.