നെല്ലിക്കുന്ന്: കാസര്‍കോട് സബ്ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം നാടിന് ആഘോഷമായി. ജില്ലയില്‍ ഒന്നാം ക്ലാസ്സിലേക്ക് ഏറ്റവും കൂടുതല്‍ പ്രവേശനം നടക്കുന്ന നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂളില്‍ നാടാടെ നടന്ന സ്‌കൂള്‍ പ്രവേശനോത്സവം നാടിന് ഉത്സവാന്തരീക്ഷം പകര്‍ന്നു.
ബാന്റ് മേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ സ്‌കൂള്‍ മാനേജര്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍ എന്നിവര്‍ അണിനിരന്നു. പ്രദേശത്തെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും ക്ലബ്ബുകളും മധുര പലഹാരങ്ങളും പാനീയങ്ങളും വിതരണം ചെയ്തു.
തുടര്‍ന്നു നടന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.ഇ.അബ്ദുല്ല അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍, നഗരസഭാ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, സൈഫുന്നിസ, കൗണ്‍സിലര്‍ ഖാദര്‍ ബങ്കര, എ.ഇ.ഒ രവീന്ദ്രനാഥ റാവു, ബി.പി.ഒ ഹമീദ്, റോജ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം.സുബൈര്‍, സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, പി.ടി.എ വൈസ് പ്രസിഡണ്ട് ഷാഫി.എ.നെല്ലിക്കുന്ന്, നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം കേളുവളപ്പില്‍, സെക്രട്ടറി ബി.കെ.ഖാദിര്‍, ഹാജി പൂന അബ്ദുല്‍ റഹ്മാന്‍, ഖാദര്‍ ബെല്‍ക്കാട് എന്നിര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ മുഹമ്മദ് കുട്ടി സ്വാഗതവും ഹാരിസ് എ.എം.നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News




No comments:
Post a Comment