Latest News

സ്റ്റുഡിയോ ഉടമ ബഹറൈനില്‍ നിര്യാതനായി

കാഞ്ഞങ്ങാട്: സ്റ്റുഡിയോ ഉടമ ഗള്‍ഫില്‍ അന്തരിച്ചു. പുല്ലൂര്‍ പള്ളയില്‍ വടക്കംമാരം വീട്ടില്‍ പി.വി.ജനാര്‍ദ്ദനന്‍ നായര്‍ (63) ആണ് നിര്യാതനായി. ബഹറൈനിലെ മുഹക്ക് എന്ന സ്ഥലത്ത് സ്റ്റൈലോസ് സ്റ്റുഡിയോ നടത്തി വരികയായിരുന്നു. 34 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജനാര്‍ദ്ദനന്‍ നായര്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. 

വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. പുല്ലൂരിലെ പരേതരായ മൊട്ടമ്മല്‍ കൃഷ്ണന്‍ നായരുടേയും കല്ല്യാണി അമ്മയുടേയും മകനാണ്. ഭാര്യ: എന്‍.സൗദാമിനി. മകന്‍: സജിത് കുമാര്‍ (ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: പി.വി.ജാനകികുട്ടി (റിട്ട.സിനിയര്‍ അസിസ്റ്റന്റ് കെഎസ്ഇബി), പരേതരായ വി.വി.നാരായണന്‍ നായര്‍ (റിട്ട.തഹസില്‍ദാര്‍), പി.ഗോവിന്ദന്‍ നായര്‍, പി.മാധവന്‍ നായര്‍, പി.രാധ, പി.ശശിധരന്‍ നായര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.