Latest News

വോട്ട് ചെയ്തവരുടെ കൈവിരല്‍ താലിബാന്‍ വെട്ടിമാറ്റി

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിരോധനം ലംഘിച്ച് വോട്ട് ചെയ്ത 11 പേരുടെ വിരലുകള്‍ താലിബാന്‍ വെട്ടിമാറ്റി. വോട്ട് ചെയ്തു എന്നു തെളിയിക്കുന്ന മഷി പുരണ്ട വിരലാണ് താലിബാന്‍ വെട്ടിയത്. ഇവരെ ആശുപത്രിയിലേക്കു മാറ്റിയതായി അഫ്ഗാന്‍ ആഭ്യന്തര സഹമന്ത്രി അയൂബ് സലംഗി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. 

ഹെറാത് പ്രവിശ്യയില്‍  ശനിയാഴ്ചയാണ് സംഭവം. തിരഞ്ഞെടുപ്പിനോട് സഹകരിക്കരുതെന്ന് താലിബാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. വോട്ട് ചെയ്തിട്ടു തിരികെ വരികയായിരുന്നു ഇവര്‍. അതേസമയം, താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 50 പേരില്‍ അധികം കൊല്ലപ്പെട്ടു.

2001 മുതല്‍ പ്രസിഡന്റായിരുന്ന ഹാമിദ് കര്‍സായിയുടെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പാണിത്. മുന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ല അബ്ദുല്ലയും മുന്‍ ധനമന്ത്രി അഷ്റഫ് ഘാനി അഹ്മദ്സായ് എന്നിവരുമാണ് സ്ഥാനാര്‍ഥികള്‍. അഫ്ഗാനിസ്ഥാന്റെ സുരക്ഷയ്ക്കായി 10,000ത്തോളം യുഎസ് സൈനികര്‍ രാജ്യത്ത് തമ്പടിക്കേണ്ടതിനു ആവശ്യമായ സുരക്ഷാ ധാരണ ഒപ്പിടുവാനും പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനും പ്രതിജ്ഞയെടുത്തവരാണ് ഇരുവരും. സാധാരണയിലും കൂടുതല്‍ പേര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് ഇരു സ്ഥാനാര്‍ഥികളുടെയും വിജയപ്രതീക്ഷ കൂട്ടിയിട്ടുണ്ട്.

വോട്ടെണ്ണല്‍ തുടങ്ങി. അടുത്ത മാസം രണ്ടിന് പ്രാഥമിക ഫലങ്ങള്‍ പ്രഖ്യാപിക്കുമെന്ന് കരുതപ്പെടുന്നു. ജൂലൈ 22ന് മുഴുവന്‍ ഫലങ്ങളും പുറത്തുവരും. വോട്ടു ചെയ്ത വയോധികരുടെ വിരല്‍ വെട്ടിമാറ്റിയ സംഭവത്തില്‍ അഫ്ഗാനിസ്ഥാനിലേക്കുള്ള യുഎന്‍ സംഘം അപലപിച്ചു. വോട്ട് ചെയ്തതിലൂടെ ഭീകരപ്രവര്‍ത്തനവും അക്രമവും പ്രോത്സാഹിപ്പിക്കുന്നവരെ അഫ്ഗാന്‍ ജനത തോല്‍പ്പിക്കുകയാണ് ചെയ്തതെന്ന് യുഎന്‍ പ്രതിനിധി ജാന്‍ കുബിസ് പറഞ്ഞു.

Keywords: International News,Thaliban, Afgan, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.