ദുബൈ: ഇന്ത്യക്കാരായ പ്രവാസികള്‍ തങ്ങളുടെ സമ്പാദ്യം സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും ആ സമ്പത്ത് ക്രിയാത്മകമായി ചെലവഴിക്കുന്നതില്‍ അവര്‍ വളരെ പിന്നിലാണെന്നും, പ്രവാസികള്‍ തങ്ങളുടെ സമ്പാദ്യം അവരുടെ ആവശ്യം മനസിലാക്കി കാലാനുസൃതവും ക്രിയാത്മകമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം എന്ന് പ്രമുഖ ട്രെയിനറും ഇമ്പ്റ്റെസ് വെല്‍ത്ത് മാനേജ്മെന്റ് ഡയറക്റ്ററും ആയ പി.ആര് ദിലിപ് അഭിപ്രായപെട്ടു.
ദുബൈ മലപ്പുറം ജില്ലാ മീഡിയ വിഭാഗം മാസം തോറും സംഘടിപ്പിച്ചു വരുന്ന സെല്‍ഫ് ബൂസ്റ്റ് പ്രോഗ്രാമില്‍ കെ.എം.സി.സി പ്രവര്‍ത്തകരുമായി സംവദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ആര്.ഷുക്കൂര്‍ ആദ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പി.ആര് ദിലിപ് ന് സംസ്ഥാന പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ നല്കി.
സംസ്ഥാന ജന:സെക്രട്ടറി ഇബ്രാഹിം മുര്‍ചാണ്ടി,വൈസ്:പ്രസിഡന്റ് മുഹമ്മദ് വെന്നിയൂര്‍,സെക്രട്ടറിമാരായ മുസ്തഫ തിരൂര്‍, ഒ.കെ ഇബ്രാഹിം,നാസര്‍ കുറ്റിച്ചിറ,ജില്ലാ ജന:സെക്രട്ടറി പി.വി.നാസര്‍ , ജില്ലാ മീഡിയ ജന:കണ്‍വീനര്‍ മുജീബ് കോട്ടക്കല്‍ എന്നിവര്‍ സംബന്ദിച്ചു.
ജില്ലാ മീഡിയ ചെയര്മാന് നിഹ്മതുള്ള മങ്കട സ്വഗതവും ജില്ലാ ട്രഷര്‍ മുസ്തഫ വേങ്ങര നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment