ഷാര്‍ജ: റംസാന്‍ മാസത്തില്‍ ഇഫ്താറിന്റെ സമയമറിയിച്ച് ഇത്തവണ ഷാര്‍ജയില്‍ 12 കേന്ദ്രങ്ങളില്‍ പീരങ്കി വെടികള്‍ മുഴങ്ങും. പീരങ്കി ശബ്ദത്തോടെയായിരിക്കും ഈ വര്‍ഷം എമിറേറ്റില്‍ നോമ്പ് തുറ ആരംഭിക്കുന്നതെന്ന് ഷാര്‍ജ പോലീസ് മേധാവി മേജര്‍ ജനറല്‍ ഹുമൈദ് മുഹമ്മദ് അല്‍ഹദീദി അറിയിച്ചു. നേരത്തെ റോളയില്‍ മാത്രമേ ഇഫ്താര്‍ സമയത്ത് പീരങ്കിവെടി മുഴക്കിയിരുന്നുള്ളൂ.
പീരങ്കികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ജീവനക്കാര്‍ക്ക് പരിശീലനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. അറബ്, ഇസ്ലാമിക പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പീരങ്കികള്‍ ഇഫ്താര്‍ സമയത്ത് വെടിമുഴക്കുക.
ഷാര്‍ജ കള്‍ച്ചറല്‍ പാലസ് പരിസരം, അല്‍ ജറീനയ്ക്കടുത്തുള്ള മസ്ജിദുല്‍ അല്‍സാരി, അല്‍മജാസ് വാട്ടര്‍ പാര്‍ക്കിനടുത്തുള്ള മസ്ജിദുന്നൂര്‍, മസ്ജിദുല്‍ ത്വല, മിര്‍ഖാബിലെ വറാഅ ബിന്‍ ആസിബ് മസ്ജിദ്, അല്‍വദീഹ് ഈദ് ഗാഹ്, അല്‍ഖാന്‍ പ്രദേശത്തുള്ള ഗവണ്‍മെന്റ് മന്ദിരം, ഹംരിയയിലെ മസ്ജിദുര്‍ റഹ്മ, ഖോര്‍ഫക്കാന്‍ കോര്‍ണിഷിലെ ഇമാം ബുഹാരി മസ്ജിദ്, കല്‍ബ നഗരത്തിലെ ത്വാരിഫ് മസ്ജിദ്, ദിബ്ബ അല്‍ ഹസനിലെ ശൈഖ് റാഷിദ് ബിന്‍ അഹമ്മദ് അല്‍ ഖാസിമി മസ്ജിദ്, ദൈദിലെ പോലീസ് സ്റ്റേഷന്‍ പരിസരം എന്നിങ്ങനെ 12 കേന്ദ്രങ്ങളില്‍ നിന്നാണ് പീരങ്കികളുടെ മുഴക്കം ഉണ്ടാവുക.
ഇവിടങ്ങളില്‍ നോമ്പ് തുറയ്ക്കുള്ള വിഭവങ്ങളും വിശ്വാസികള്‍ക്ക് വിതരണം ചെയ്യും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment