പയ്യന്നൂര്‍: തെക്കേമമ്പലത്തെ ഹക്കീം വധത്തിലേക്ക് വെളിച്ചം വീശുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. തലക്കടിച്ച് വീഴ്ത്തി പെട്രോളിയം പോലുള്ള ദ്രാവകം ദേഹത്ത് ഒഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നുവെന്നാണ് ഫോറന്‍സിക്ക് റിപ്പോര്‍ട്ടിലെ സൂചന.
കൊറ്റി ജുമാമസ്ജിദിന്റെ മദ്രസിന്റെ ചുമരിനോട് ചേര്‍ന്നാണ് ഹക്കീമിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു.
Keywords:Hakim Murder, Payyannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News
കൊറ്റി ജുമാമസ്ജിദിന്റെ മദ്രസിന്റെ ചുമരിനോട് ചേര്‍ന്നാണ് ഹക്കീമിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ലഭിച്ചത്. കൊലപാതകത്തിന് പിറകില്‍ ക്വട്ടേഷന്‍ സംഘമാണെന്ന സംശയത്തെ ബലപ്പെടുത്തുന്ന ചില സാഹചര്യതെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആ ദിശയിലും അന്വേഷണം നടക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി പത്തിന് പുലര്‍ച്ചെയാണ് ഹക്കീമിന്റെ കത്തിക്കരിഞ്ഞ ജഡം കണ്ടെത്തിയത്. അന്ന് കൊറ്റിയില്‍ 30ഓളം ഓട്ടോറിക്ഷകള്‍ ഉണ്ടായിരുന്നു. സമീപത്തെ മദ്രസ കെട്ടിടത്തിന്റെ മതിലിന് അരികെനിന്ന് തീ ആളി പടരുന്നത് ഇവരുടെ ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമെന്ന് അന്വേഷണ സംഘം കരുതുന്നു. അതുകൊണ്ട് അന്ന് അവിടെയുണ്ടായിരുന്ന മുഴുവന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരില്‍ നിന്നും മൊഴിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

No comments:
Post a Comment