പെരിങ്ങോം: ഉച്ചക്ക് വീട്ടില്‍ കവര്‍ച്ച നടത്തിയ യുവാവിനെ രാത്രിയോടെ പോലീസ് പിടികൂടി. ഞെക്ലി സ്വദേശി ശ്രീലാല്‍ (38) ആണ് പിടിയിലായത്. കോടതി ശ്രീലാലിനെ റിമാന്റ് ചെയ്തു.
ഗവ ഗസ്റ്റ് ഹൗസിന് സമീപത്തെ രാധാകൃഷ്ണന്റെ ഭാര്യ കവിതയുടെ വീട്ടില്‍ ഞായറാഴ്ച ഉച്ച തിരിഞ്ഞ് മൂന്നുമണിയോടെയാണ് കവര്‍ച്ച നടന്നത്. ഉച്ചക്ക് വീട് പൂട്ടി അടുത്ത വീട്ടില്‍ പോയതായിരുന്നു കവിത. മൂന്നുമണിയോടെ തിരിച്ചെത്തി വാതില്‍ തുറന്നപ്പോള്‍ കവിതയെ തള്ളിയിട്ട് കള്ളന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പിറകുവശത്തെ വാതില്‍ തകര്‍ത്താണ് കള്ളന്‍ അകത്തു കയറിയത്. അലമാരയില്‍ സൂക്ഷിച്ച 2040 രൂപയാണ് നഷ്ടമായത്. ഉച്ചക്ക് ഒരു ചെറുപ്പക്കാരന്‍ വീടിന്റെ സമീപത്തെ റോഡിലൂടെ പല തവണ ബൈക്കോടിച്ചു പോകുന്നത് കവിത ശ്രദ്ധിച്ചിരുന്നു. കവിത നല്‍കിയ സൂചന വച്ച് അന്വേഷണം നടത്തിയ എസ്.ഐ രാത്രി കുപ്പോളില്‍ വച്ച് ശ്രീലാലിനെ പിടികൂടുകയായിരുന്നു.
Keywords: Kanuur, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment