വെള്ളരിക്കുണ്ട്: യുവതി കിണറ്റില്‍ ചാടി ജീവനൊക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. മാലോം വെന്തമലയിലെ പാപ്പനാട് വീട്ടില്‍ എസ് മനുവിനെയാണ്(24) വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റുചെയ്തത്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മാലോം പുഞ്ചയിലെ മണക്കാട്ട് അപ്പുവിന്റെ മകള്‍ ശാന്തി (25) കിണറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ മനുവിനെതിരെ ആത്മഹത്യാ പ്രേരണയ്ക്കും, പീഢനത്തിനും വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തിരുന്നു.
ജൂണ്‍ 25 ന് രാത്രിയാണ് ശാന്തി വീട്ടുപമ്പിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. മനുവുമായി വഴക്കിട്ട ശാന്തി വീട്ടില്‍ നിന്നും ഇറങ്ങിയോടി കിണറ്റില്‍ ചാടുകയായിരുന്നു.
ശാന്തിയെ രക്ഷപ്പെടുത്താന്‍ മനുവും പിറകെ ചാടുകയാണുണ്ടായത്. പരിസര വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ട് നിന്നും അഗ്നിശമന സേനയെത്തി ശാന്തിയെയും മനുവിനെയും കിണറില്‍ നിന്നും പുറത്തെടുത്തുവെങ്കിവും ശാന്തി തല്‍ക്ഷണം മരണപ്പെട്ടു.
മനുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

2009 ലാണ് ശാന്തിയെ മനു വിവാഹം ചെയ്തത്. ശാന്തിയുടെ മരണവുമായി ബന്ധപ്പെട്ട് പിതാവ് അപ്പുവാണ് മനുവിനെതിരെ പോലീസില്‍ പരാതിനല്‍കിയത്. മനുവിന്റെ പീഢനമാണ് ശാന്തിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് അപ്പുവിന്റെ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മനുവിനെതിരെ പോലീസ് കേസെടുത്തത്.
No comments:
Post a Comment