Latest News

യുവാവ് ആശുപത്രിയില്‍ മരിച്ചു; ഡോക്ടറുടെ അനാസ്ഥയെന്ന് ആരോപിച്ച് സംഘര്‍ഷം

കണ്ണൂര്‍: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരണമടഞ്ഞു. ഡോക്ടറുടെ അനാസ്ഥയാണ് മരണ കാരണമെന്ന് ആരോപിച്ച് ആശുപത്രിയില്‍ സംഘര്‍ഷം. മുഴപ്പാല നരിക്കോട് സ്വദേശിയും കുറ്റിയാട്ടൂരില്‍ താമസക്കാരനുമായ തേന്‍വാരി ഹൗസില്‍ കെ.ബിജു (36)വാണ് ബുധനാഴ്ച രാത്രി താണ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മരിച്ചത്. നേരത്തെ അപസ്മാര രോഗത്തിന് ചികിത്സ നടത്തിയിരുന്നത്രെ. ബുധനാഴ്ച ഉച്ചയോടെ വിറയല്‍ അനുഭവപ്പെട്ട ബിജുവിനെ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

എന്നാല്‍ യുവാവിന്റെ അവസ്ഥ കണ്ട് സംശയം തോന്നിയ കൂടെയുള്ളവര്‍ മംഗലാപുരം ആശുപത്രിയിലേക്കോ മറ്റോ കൊണ്ടുപോകണമോയെന്ന് ഡോക്ടറോട് ആരാഞ്ഞിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ല. യാതൊരു പ്രശ്‌നവും ഇല്ലെന്നായിരുന്നത്രെ ഡോക്ടറുടെ മറുപടി. രാത്രി എട്ട് മണിയോടെ ന്യൂറോ സര്‍ജനെ കാണിക്കാന്‍ എ.കെ.ജി ആശുപത്രിയിലേക്ക് ബിജുവിനെ മാറ്റണമെന്ന് പറഞ്ഞുവത്രെ. അതിന് തയ്യാറെടുക്കുന്നതിനിടയില്‍ ആവശ്യമില്ലാ പ്രശ്‌നമൊന്നും ഇല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിക്കുന്നു. 

തുടര്‍ന്ന് രാത്രി ഒമ്പത് മണിയോടെ ബിജു മരിച്ചുവെന്ന വിവരമാണത്രെ ബന്ധുക്കളെ അറിയിച്ചത്. ഇതോടെ ക്ഷുഭിതരായ ബന്ധുക്കള്‍ ആശുപത്രിയിണ്‍ ബഹളം വച്ചു. ബന്ധുക്കളെ മരണ വിവരം അറിയിക്കും മുമ്പ് ആശുപത്രി അധികൃതര്‍ ടൗണ്‍ പോലീസില്‍ വിളിച്ച് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കള്‍ ബഹളം വെക്കുമ്പോഴേക്കും പോലീസ് ആശുപത്രിയില്‍ എത്തിയിരുന്നു. പോലീസ് ഇടപെട്ട് ബന്ധുക്കളെ ആശ്വസിപ്പിച്ച് സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു. ബിജുവിന്റെ സുഹൃത്ത് കുറ്റിയാട്ടൂര്‍ എളമ്പിലാക്കണ്ടി മാണ്ണേരി ഹൗസില്‍ അനീഷിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റിമോര്‍ട്ടം നടത്തി. 

നേരത്തെ അപസ്മാരകത്തിന് സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോ. മോഹനന്റെ
ചികിത്സയിലായിരുന്നു ബിജു. അതിനാലാണ് വിറയല്‍ അനുഭവപ്പെട്ടപ്പോള്‍ അതേ ആശുപത്രിയില്‍ തന്നെ കൊണ്ടുവന്നത്. ഡോക്ടറുടെ അനാസ്ഥയാണ് മരണ കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പരാതിയെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ചികിത്സാ രേഖകള്‍ പോലീസ് പിടിച്ചെടുത്തു. ടിപ്പര്‍ ലോറി ഡ്രൈവറായ ബിജു ഭാര്യയുടെ നാടായ കുറ്റിയാട്ടൂരിലാണ് ഇപ്പോള്‍ താമസം. ഭാസ്‌കരന്‍. കനക ദമ്പതികളുടെ മകനാണ്. ഭാര്യ: സജിന. മകള്‍: അമയ
(മൂന്ന് വയസ്).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur, Hospital, Obituary.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.