Latest News

മരങ്ങളില്‍ പടര്‍ന്ന് വൈദ്യുതി ലൈന്‍ ബോവിക്കാനത്ത് അപകടം വിളിപ്പാടകലെ

ബോവിക്കാനം: വൈദ്യുതി ലൈന്‍ മരങ്ങളില്‍ പടര്‍ന്നുനില്‍ക്കുന്നത് ജനങ്ങളില്‍ ഭീതിനിറയ്ക്കുന്നു. ബോവിക്കാനം ടൗണിന് സമീപം റേഷന്‍ കടയ്ക്കടുത്താണ് അപകടം പതിയിരിക്കുന്നത്. റോഡരികിലെ കൂറ്റന്‍ മരങ്ങള്‍ക്കിടയിലൂടെയാണ് ഇവിടെ ലൈന്‍ കടന്നുപോകുന്നത്. 

മഴയും കാറ്റുമുണ്ടാകുമ്പോള്‍ മരച്ചില്ലകള്‍ കൂട്ടിമുട്ടുകയും വൈദ്യുതി ലൈനില്‍ തീപടരുകയും ചെയ്യുന്നു. 
തൊട്ടടുത്തുള്ള ട്രാന്‍സ്‌ഫോര്‍മറും അപകടാവസ്ഥയിലാണ് ഇതിലും കാട് പടര്‍ന്നുകിടക്കുകയാണ്. അപകടം വിളിച്ചോതുന്ന ലൈനുകള്‍ക്കടിയിലാണ് നിരവധിവീടുകളും കടകളും സ്ഥിതിചെയ്യുന്നുണ്ട്. കാറ്റും മഴയുമുണ്ടാകുമ്പോള്‍ അവര്‍ ഭീതിയോടെയാണ് കഴിയുന്നത്.
മഴക്കാലത്തിനുമുമ്പ് മരചില്ലകള്‍ വെട്ടിമാറ്റാറുണ്ട്. എന്നാല്‍ ചില ദിക്കുകളില്‍ ചില ജീവനക്കാര്‍ കരാറെടുത്ത് ചില്ലകള്‍ വെട്ടിമാറ്റാതെ കാശ് കീശയിലിടുന്ന സ്ഥിതിയാണുള്ളത്.
മരച്ചില്ലകള്‍ വെട്ടിമാറ്റി പ്രദേശവാസികളുടെ ആശങ്ക അകറ്റണമെന്ന് ബോവിക്കാനം ജമാഅത്ത് അല്‍ അമീന്‍ യൂത്ത് ഫെഡറേഷന്‍ യോഗം ആവശ്യപ്പെട്ടു. ഖത്തീബ് ഇ.പി.ഹംസത്തു സഅദി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ബോവിക്കാനം അധ്യക്ഷത വഹിച്ചു. 

കെ.ബി.മുഹമ്മദ് കുഞ്ഞി, ബി.അഷറഫ്, അബ്ദുല്ലഹാജി, മസൂദ് ബോവിക്കാനം, എബി കുട്ടിയാനം, ഹനീഫ് ബോവിക്കാനം, റഊഫ് കാര്‍ഗില്‍, മുസ്തഫ ബിസ്മില്ല, റിഷാദ് അഹമ്മദ്, ഹാരിസ് ബി.എം, കബീര്‍ മുസ്‌ലിയാര്‍ നഗര്‍, ഫാറൂഖ് കാര്‍ഗില്‍ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, bovikkanam, Kseb

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.