പരിയാരം: പരിയാരം ഗവ. ആയുര്‍വേദ കോളേജില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി ആസ്പത്രി പണിയാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചുകഴിഞ്ഞതായി സ്ഥലം എം.എല്‍.എ. ടി.വി.രാജേഷ് അറിയിച്ചു. മൊത്തം 14.5 കോടി രൂപയുടെ അടങ്കലാണ് എം.എല്‍.എ. പൊതുമരാമത്ത് വിഭാഗം മുഖേന സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നത്.
കെട്ടിടംപണിയുടെ ഭാഗമായി ടെന്‍ഡര്‍ നടപടി അടുത്തയാഴ്ചയില്‍ പൂര്‍ത്തിയാകും. ആദ്യഗഡുവായി 2.6 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ തറക്കല്ലിടലും പെട്ടെന്ന് നടക്കുമെന്നും ആസ്പത്രി ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും എം.എല്‍.എ. അറിയിച്ചു.
ആകെ നാലുനിലകളായാണ് ആസ്പത്രി പണിയുക. നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ മാത്രമാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ആസ്പത്രിയുള്ളത്. പ്രത്യേക സമുച്ചയം വരുന്നതോടെ എല്ലാവിധ സ്ത്രീ രോഗങ്ങള്‍ക്കും വിദഗ്ധ ചികിത്സയാണ് പരിയാരത്ത് ലഭിക്കുക.
പ്രസവപൂര്‍വചികിത്സയും പ്രസവാനന്തരചികിത്സയുമടക്കം മികച്ചരീതിയില്‍ നല്കാനാകുമെന്നും ആസ്പത്രി അധികൃതര്‍ പറഞ്ഞു. കുട്ടികളുടെ ബുദ്ധിമാന്ദ്യം, കാഴ്ച വൈകല്യങ്ങള്‍ തുടങ്ങി മുഴുവന്‍ ബാലരോഗങ്ങള്‍ക്കും വിദഗ്ധ ആയുര്‍വേദ ചികിത്സയായിരിക്കും പുതിയ ആസ്പത്രിയില്‍ ലഭിക്കുക.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Pariyaram, Kannur.

No comments:
Post a Comment