കാഞ്ഞങ്ങാട് : ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന കുവൈത്ത് - കാഞ്ഞങ്ങാട് സാധു സംരക്ഷണ സംഘത്തിന് കാഞ്ഞങ്ങാട്ട് മേഖല ഓഫീസ് തുടങ്ങി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഹൊസ്ദുര്‍ഗ് ടി.ബി. റോഡില്‍ പുതിയ കോട്ട ടൗണ്‍ ജുമാമസ്ജിദ് ബില്‍ഡിംങ്ങില്‍ ഓഫീസ് ഖത്തീബ് ഒ.പി. അബ്ദുള്ള സഖാഫി ഉദ്ഘാടനം ചെയ്തു.
സംഘം കേന്ദ്രകമ്മിറ്റി പ്രസിഡണ്ട് മഹമ്മൂദ് അബ്ദുള്ള ചടങ്ങില്‍ അധ്യക്ഷനായി. മുന്‍ ജനറല്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് മേഖല കോ-ഓര്‍ഡിനേറ്ററുമായ ബഷീര്‍ ആറങ്ങാടി സ്വാഗതം പറഞ്ഞു.
മേഖല കണ്‍വീനര്‍ പി.വി. ഹുസൈനാര്, കേന്ദ്രകമ്മിറ്റി ട്രഷറര്‍ ഇരിയ മൊയ്തു, മുന്‍ പ്രസിഡണ്ടുമാരായ കെ.വി. അബ്ദുള്‍ റഹ്മാന് ഹാജി, ടി.എ.അബ്ദുള്ള , സി.എച്ച്. അബ്ദുള്‍ ഹമീദ് ഹാജി, സി.എച്ച്. യൂസഫ്, സി.എച്ച്. അബ്ദുള്‍ മജീദ്, മുന്‍ സെക്രട്ടറിമാരായ കെ.ബി. കുട്ടിഹാജി, അബ്ദുള്ള മുട്ടുന്തല, കെ.കെ.അബ്ദുള്ള ഹസ്സന്, കെ.കെ. ഹസൈനാര്‍, മുന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷുക്കൂര്‍ അബുബക്കര്‍ ഹാജി, പുതിയകോട്ട ജമാഅത്ത് പ്രസിഡണ്ട് കാസിം തുടങ്ങി നിരവധി പേര് ചടങ്ങിലെത്തി. മേഖല ജോയിന്റ് കണ്‍വീനര്‍ സുപ്രീം മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
No comments:
Post a Comment