ഉദുമ: മദ്യലഹരിയില്‍ വീട്ടമ്മയെ അസഭ്യം പറഞ്ഞ ടെമ്പോ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തിങ്കളാഴ്ച രാത്രി 9 മണിയോടെ ഉദുമ മാങ്ങാട്ടാണ് സംഭവം.
മകളോടൊപ്പം ഭര്‍തൃ സഹോദിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയെയാണ് മദ്യലഹരിയിലെത്തിയ കോളിയടുക്കം സ്വദേശിയായ ടെമ്പോ ഡ്രൈവര്‍ അസഭ്യം പറഞ്ഞത്. ഭയന്ന് വിറച്ച വീട്ടമ്മയും മകളും ഓടിച്ചെന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും ബന്ധുക്കളും നാട്ടുകാരും എത്തുമ്പോഴേക്കും ഡ്രൈവര്‍ ടെമ്പോയുമായി സ്ഥലം വിട്ടിരുന്നു.
സംഭവമറിഞ്ഞ് കൂടുതല്‍ ആളുകള്‍ സ്ഥലത്ത് എത്തുന്നതിനിടെ വീണ്ടും ഇയാള്‍ ടെമ്പോയുമായി അമിത വേഗതയില്‍ വീണ്ടും മാങ്ങാട്ടെത്തുകയായിരുന്നു.
നാട്ടുകാര്‍ ടെമ്പോ തടഞ്ഞ് നിര്‍ത്തിയതോടെ ഡ്രൈവര്‍ നാട്ടുകാരെ ഒന്നടങ്കം വെല്ലുവിളിച്ച് കയ്യേററം ചെയ്യാന്‍ ശ്രമിക്കുകയുണ്ടായി. ഇതോടെ ഡ്രൈവറെ നാട്ടുകാര്‍ പിടച്ച് നിര്‍ത്തിപോലീസില്‍ വിവരമറിയിക്കുകയായാരുന്നു. വിവരമറിഞ്ഞെത്തിയ ബേക്കല്‍ പോലീസ് യുവാവിനെയും ടെമ്പോയും കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, Malayalam Movie, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News


No comments:
Post a Comment