Latest News

ഒരാള്‍ക്ക് രണ്ട് പാസ്പോര്‍ട്ട്; പൊലീസ് അന്വേഷണം തുടങ്ങി

വിദ്യാനഗര്‍: ഒരേ വ്യക്തിയുടെ പേരില്‍ രണ്ട് പാസ്പോര്‍ട്ട്. ഒരു തട്ടിപ്പ് കേസിന്‍റെ അന്വേഷണത്തിനിടയിലാണ് വിദ്യാനഗര്‍ പൊലീസിന് ഒരു പാസ്പോര്‍ട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

ഷിഫാസ് ഉസ്മാന്‍, കാസര്‍കോട്, കേരള എന്ന മേല്‍ വിലാസത്തില്‍ കോഴിക്കോട് നിന്ന് 2013 ജൂലായ് 1ന് നല്‍കിയ പാസ്പോര്‍ട്ടിന്‍റെ കാലാവധി 2023 ജൂണ്‍ 30 ആണ്. എന്നാല്‍ ഇതേ ഫോട്ടോ ഉപയോഗിച്ച് മറ്റൊരു പാസ്പോര്‍ട്ട് ബാംഗ്ലൂരില്‍ നിന്നും നേടിയതായി വിവരം ലഭിച്ചു. 

2010 ഒക്ടോബര്‍ നാലിന് ബാംഗ്ലൂര്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് അനുവദിച്ച പാസ്പോര്‍ട്ടില്‍ മുഹമ്മദ് ഇഖ്ബാല്‍, കാനിക്കിരി പള്ള, ഇട്ടിപ്പള്ള, കര്‍ണാടക എന്ന വിലാസത്തമാണുള്ളത്. 2020 ഒക്ടോബര്‍ 3ആണ് ഇതിന്‍റെ കാലാവധി അവസാനിക്കുന്നത്.
കോഴിക്കോട് നിന്നെടുത്ത പാസ്പോര്‍ട്ടില്‍ 1982 നവംബര്‍ 15 ആണ് ജനനതീയതി. എന്നാല്‍ കര്‍ണാടകയില്‍ നിന്നെടുത്ത പാസ്പോര്‍ട്ടില്‍ 1984 സപ്തംബര്‍ 18ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ക്രിമിനല്‍ കേസില്‍ പ്രതികളാകുന്നവര്‍ക്ക് യഥേഷ്ടം പാസ്പോര്‍ട്ടുകള്‍ ലഭ്യമാകുംവിധം രഹസ്യ ഏജന്‍സികളില്‍ തന്നെ പ്രവര്‍ത്തിക്കുന്നതായാണ് പൊലീസ് സംശയിക്കുന്നത്. കുറ്റകൃത്യങ്ങള്‍ നടത്തി ഗള്‍ഫിലേക്ക് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഇരട്ട പാസ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നതെന്നാണ് സംശയം. വിമാനത്താവളങ്ങളില്‍ ഒറിജിനല്‍ പാസ്പോര്‍ട്ടിന്‍റെ രേഖകള്‍ നല്‍കിയാലും പിടിക്കാന്‍ പറ്റാത്തത് അതിനാലാണെന്ന് സംശയിക്കുന്നു.
ചില കേസുകളിലെ അന്വേഷണം പലപ്പോഴും മുന്പോട്ട് കൊണ്ട് പോകാന്‍ സാധിക്കാത്തത് പ്രതികളെ പിടിക്കാന്‍ കഴിയാത്തതുകൊണ്ടാണ്. ഗള്‍ഫിലേക്ക് കടക്കുന്ന പ്രതികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുവരുന്നത്. അപ്പോഴേക്കും അന്വേഷണ ഉദ്യോഗസ്ഥന്‍ മാറിയിട്ടുണ്ടാവും. എന്തെങ്കിലും പഴുതുകള്‍ കണ്ടെത്തി പ്രതികള്‍ നാട്ടില്‍ കറങ്ങി നടക്കുകയും ചെയ്യും.

Keywords: Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.