കാസര്‍കോട്: നാടന്‍ കലകളുടെ പരിപോഷണം കേരളത്തിന്റെ പൈതൃകത്തെ നിലനിര്‍ത്താന്‍ പോന്നതാണെന്നും ഈ ദിശയില്‍ നാടന്‍കലാ ഗവേഷണ പാഠശാല പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
നാടന്‍ കലാ ഗവേഷണ പാഠശാല രണ്ടാമത് അവാര്‍ഡ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവാര്‍ഡ് ജേതാക്കളായ രാജന്‍ മൊട്ടമ്മല്‍, പി.കെ. ഫൈസല്‍, ഷീലാ പോള്‍, എന്നിവര്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡ് നല്‍കി.

ചടങ്ങല്‍ എന്‍,എ, നെല്ലിക്കുന്ന് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. വത്സന്‍ പിലിക്കോട് ആമുഖ പ്രഭാഷണം നടത്തി. കേരള ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എം. പ്രദീപ്കുമാര്‍ പ്രസംഗിച്ചു. ചന്ദ്രന്‍ മുട്ടത്ത്, സി.കെ. ശ്രീധരന്‍, സജീവന്‍ വെങ്ങാട്, സുനില്‍ കുമാര്‍ മനിയേരി എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment